സ്റ്റാര്‍ ഹെല്‍ത്ത് പ്രീമിയര്‍ ഇന്‍ഷുറന്‍സ് പോളിസി പുറത്തിറക്കി

Posted on: March 23, 2022

കൊച്ചി : രാജ്യത്തെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് അസുഖമോ അപകടമോ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകു ചെലവുകള്‍ വഹിക്കുതിനായി പ്രത്യേകം രൂപകല്പ്പന ചെയ്ത ‘സ്റ്റാര്‍ ഹെല്‍ത്ത് പ്രീമിയര്‍ ഇന്‍ഷുറന്‍സ് പോളിസി’ അവതരിപ്പിച്ചു. അമ്പതോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് വ്യക്തിഗതമായും കുടുംബവുമായി ഫ്ളോ’ര്‍ അടിസ്ഥാനത്തിലും പോളിസി ലഭിക്കും.

ഹോം കെയര്‍ ചികിത്സ (പരമാവധി 5 ലക്ഷം രൂപ, ഇന്‍ഷുറന്‍സ് തുകയുടെ 10% വരെ), ആയുഷ് ചികിത്സക്ക് കീഴിലുള്ള കിടത്തിച്ചികിത്സക്കുള്ള ഹോസ്പിറ്റലൈസേഷന്‍ ചെലവുകളുടെയും ഡേ കെയര്‍ ചികിത്സയുടെയും പരിരക്ഷ, ഹോസ്പിറ്റലൈസേഷന്‍ സമയത്തെ കൈയുറകള്‍, ഭക്ഷണം, മറ്റ് ഉപഭോഗവസ്തുക്കള്‍ തുടങ്ങി പോളിസികളില്‍ പരമ്പരാഗതമായി ഒഴിവാക്കപ്പെടാറുള്ള മെഡിക്കല്‍ ഇതര ഇനങ്ങള്‍ക്കുള്ള പരിരക്ഷ, ഹോസ്പിറ്റലൈസേഷന്‍ ആയോ അല്ലെങ്കില്‍ ആശുപത്രിയിലെ ഡേ കെയര്‍ ചികിത്സയുടെ ഭാഗമായോ ഉള്ള ആധുനിക ചികിത്സക്ക് ഇന്‍ഷുറന്‍സ് തുകയുടെ 50% വരെ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ സ്റ്റാര്‍ ഹെല്‍ത്ത് പ്രീമിയര്‍ ഇന്‍ഷുറന്‍സ് പോളിസി വാഗ്ദാനം ചെയ്യുന്നു. പോളിസി ലഭിക്കുതിന് പ്രീമെഡിക്കല്‍ ടെസ്റ്റുകളുടെ ആവശ്യമില്ലെതാണ് മറ്റൊരു പ്രത്യേകത.

ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് തുക ലഭ്യമാണ്. ഉപഭോക്താവിന് 10 ലക്ഷം, 20 ലക്ഷം, 30 ലക്ഷം, 50 ലക്ഷം, 75 ലക്ഷം രൂപ വരെയുളള ഇന്‍ഷുറന്‍സ് തുക തിരഞ്ഞെടുക്കാം. ത്രൈമാസം അല്ലെങ്കില്‍ അര്‍ധ വാര്‍ഷിക തവണകളായി അടയ്ക്കാവു പ്രീമിയം വഴി പോളിസി വാങ്ങാം. 1 മുതല്‍ 3 വര്‍ഷം വരെയുള്ള പരിരക്ഷയാണ് പോളിസി നല്‍കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികള്‍ എ നിലയില്‍ പ്രായമായവരുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ പൊതുവെ വേണ്ടത്ര നിറവേറ്റപ്പെടാറില്ലെന്നും ഇത് കണക്കിലെടുത്താണ് തങ്ങള്‍ സ്റ്റാര്‍ ഹെല്‍ത്ത് പ്രീമിയര്‍ ഇന്‍ഷുറന്‍സ് പോളിസി രൂപകല്പന ചെയ്തിരിക്കുന്നതെന്നും സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു. ആശുപത്രി സന്ദര്‍ശനങ്ങള്‍ മൂലമുള്ള അവരുടെ സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ ഈ പോളിസി സഹായിക്കുമെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.