കേരള റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്ക് അംഗീകാരം

Posted on: March 12, 2020

തിരുവനന്തപുരം : കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററിയില്‍ (റെറ) ഇതുവരെ 30 റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്കും 33 ഏജന്റുമാര്‍ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി മന്ത്രി എ. സി. മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു.

108 അപേക്ഷകളാണു ലഭിച്ചത്. പ്രോജക്ടുകളുടെ റജിസ്‌ട്രേഷന്‍ വകയില്‍ ഫെബ്രുവരി അവസാനം വരെ 3.07 കോടി രൂപയും ഏജന്റുമാരുടെ റജിസ്‌ട്രേഷന്‍ തുകയായി 17.5 ലക്ഷം രൂപയും ലഭിച്ചു. മാര്‍ച്ച് 31 ന് അകം റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണു ചട്ടം.

TAGS: RERA |