ബാങ്കഷ്വറൻസ് : ആദിത്യ ബിർള സൺലൈഫും ഇന്ത്യൻ ബാങ്കുമായി ധാരണ

Posted on: August 7, 2019

മുംബൈ: ഇന്ത്യന്‍ ബാങ്കിന്റെ 2900-ല്‍ ഏറെ ശാഖകളില്‍ ബാങ്കഷ്വറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഇന്ത്യന്‍ ബാങ്കുമായി ധാരണയായി. ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുളള കോര്‍പറേറ്റ് ഏജന്റായി  ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നതാണ് ഈ ധാരണ.

ബാങ്കിന്റെ അഞ്ചു കോടിയിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് ഉചിതമായ ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇതു സഹായകമാകും. ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ വിതരണ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതു കൂടിയാണ് ഈ നീക്കം.

ഇന്ത്യന്‍ ബാങ്കിന്റെ ശക്തമായ ബാങ്കിംഗ്  ശൃംഖലയിലൂടെ ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ലോകോത്തര സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതു വഴിയൊരുക്കുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്ന് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് അജയ് ശ്രീനിവാസന്‍ പറഞ്ഞു.

രാജ്യത്തെ ഒന്‍പതു ബാങ്കുകളുമായാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫിന് ഇപ്പോള്‍ സഹകരണമുള്ളത്.