അപ്പോളോ മ്യൂണിക് ഹെല്‍ത്തിനെ എച്ച്. ഡി. എഫ്. സി. ഏറ്റെടുക്കുന്നു

Posted on: June 20, 2019


ചെന്നൈ : പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ അപ്പോളോ മ്യൂണിക് ഹെല്‍ത്തിനെ ധനകാര്യ സ്ഥാപനമായ എച്ച്. ഡി എഫ്. സി. ഏറ്റെടുക്കും. അപ്പോളോ ഹോസ്പ്പിറ്റല്‍സും ജര്‍മനിയിലെ ഇന്‍ഷുറന്‍സ് കമ്പനിയായ മ്യൂണിക് ഗ്രൂപ്പും ചേന്നുള്ള സംയുക്ത സംരംഭമാണ് അപ്പോളോ മ്യൂണിക്.

അപ്പോളോയുടെ കൈവശമുള്ള 50.8 ശതമാനം ഓഹരിയും ജീവനക്കാരുടെ കൈവശമുള്ള 0.49 ശതമാനം ഓഹാരികളുമാണ് എച്ച്. ഡി. എഫ്. സി. ഏറ്റെടുക്കുന്നത്. 1.347 കോടി രൂപയുടേതാണ് ഇടപാട്. ഏറ്റെടുത്ത ശേഷം അപ്പോളോ മ്യൂണിക്കിനെ എച്ച്. ഡി. എഫ്. സി. എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലയിപ്പിക്കും.

ലയിച്ചൊന്നാകുന്ന കമ്പനിക്ക് ഇന്ത്യയിലെ നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് വിപണിയില്‍ 6.4 ശതമാനം വിഹിതമുണ്ടാകും. കടബാധ്യത തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഓഹരി അപ്പോളോ ഗ്രൂപ്പ് പൂര്‍ണമായി വിറ്റൊഴിയുന്നത്.സംയുക്ത സംരംഭം അവസാനിപ്പിക്കാന്‍ മ്യൂണിക് ഹെല്‍ത്തില്‍ നിന്ന് അപ്പോളോ ഹോസ്പിറ്റല്‍സിന് 294 കോടി രൂപ ലഭിക്കും.

TAGS: HDFC Bank |