എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സും അലഹബാദ് ബാങ്കും ബാങ്കഷ്വറന്‍സ് സഹകരണം പ്രഖ്യാപിച്ചു

Posted on: January 1, 2019

കൊച്ചി :  എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സും അലഹബാദ് ബാങ്കും ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുള്ള സാമ്പത്തിക ആസൂത്രണ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ബാങ്കഷ്വറന്‍സ് കരാറില്‍ ഒപ്പു വെച്ചു. അലഹബാദ് ബാങ്കിന്റെ 3,238 ശാഖകളിലൂടെ സംരക്ഷണം, സ്വത്തു സമ്പാദനം, നിക്ഷേപം തുടങ്ങിയ വിവിധങ്ങളായ ശ്രേണികളില്‍പെട്ട എസ് ബി ഐ ലൈഫിന്റെ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ സാമ്പത്തിക ആവശ്യങ്ങള്‍ ഒരു മേല്‍ക്കൂരക്കു കീഴെ ലഭിക്കുന്ന സ്ഥിതിയാവും ഉണ്ടാകുക.

അലഹബാദ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ മല്ലികാര്‍ജുന റാവുവിന്റേയും എസ് ബി ഐ ലൈഫ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ സഞ്ജീവ് നൗത്തിയാലിന്റേയും സാന്നിധ്യത്തിലാണ് ധാരണ ഒപ്പു വെച്ചത്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിപുലമായ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ഒരു മേല്‍ക്കൂരക്കു കീഴില്‍ അവതരിപ്പിക്കാനും ബാങ്കിന്റെ പലിശ ഇതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കാനും ഉള്ള ബാങ്കിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഈ അവസരത്തില്‍ സംസാരിച്ച അലഹബാദ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ മല്ലികാര്‍ജുന റാവു ചൂണ്ടിക്കാട്ടി.

അലഹബാദ് ബാങ്കുമായുള്ള തങ്ങളുടെ സഹകരണം വഴി ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് കൂടുതല്‍ ആവേശഭരിതരാക്കുന്നു എന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ സഞ്ജീവ് നൗത്തിയാല്‍ ചൂണ്ടിക്കാട്ടി. സംരക്ഷണം, സ്വത്തു സമ്പാദനം, നിക്ഷേപം തുടങ്ങിയ ശ്രേണികളിലുള്ള എ സ് ബി ഐ ലൈഫിന്റെ വിവിധ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്കിപ്പോള്‍ നേരിട്ട് ബന്ധപ്പെടാനുള്ള അവസരമാണു ലഭിക്കുന്നത്. അതു വഴി സമഗ്രമായ സാമ്പത്തിക ആസൂത്രണം സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.