02
Thursday
May 2024
May 2024
ഡിഎച്ച്എഫ്എൽ പ്രമേരിക്ക ക്ലെയിംസ് സെറ്റിൽമെന്റുകൾ ലളിതമാക്കി
Posted on: August 29, 2018
കൊച്ചി : ഡിഎച്ച്എഫ്എൽ പ്രമേരിക്ക ലൈഫ് ഇൻഷുറൻസ് കമ്പനി പ്രളയബാധിതരായ കേരളത്തിലെ പോളിസി ഉടമകളെ സഹായിക്കുന്നതിനായി പ്രത്യേക ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു. ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന്, ക്ലെയിം ഡോക്യുമെന്റേഷൻ ലളിതമാക്കുകയും ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയകളുടെ മേൽനോട്ടത്തിനായി നോഡൽ ഓഫീസർമാരെ നിയമിക്കുകയും ചെയ്തു.
കേരളത്തിലെ വെള്ളപ്പൊക്ക ബാധിതരെ സഹായിക്കുന്നതിനായി ഡിഎച്ച്എഫ്എൽ പ്രമേരിക്ക ലൈഫ് ഇൻഷുറൻസ് ഫ്ളഡ് ക്ലെയിംസ് ഹെൽപ് ഡസ്ക് രൂപീകരിക്കുകയും നോഡൽ ഓഫീസർമാരെ നിയമിക്കുകയും ചെയ്തതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനൂപ് പാബി പറഞ്ഞു.
TAGS: DHFL Pramerica Life Insurance |