12
Sunday
May 2024
May 2024
ന്യൂക്ലിയസ് ഫെയർഡെലിന്റെ താക്കോൽ കൈമാറി
Posted on: March 2, 2015
കൊച്ചി : ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ പ്രീമിയം വില്ല പദ്ധതിയായ ഫെയർഡെലിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു. ബെന്നി ബഹനാൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ പി ഐ മുഹമ്മദലി, എം ഇ ഹസൈനാർ, കൗൺസിലർമാർ ഷാജി വാഴക്കാല, സേവ്യർ തയങ്കേരി, മിനി അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
ഇടപ്പള്ളിയിൽ നിന്നും 2 കിലോമീറ്ററും വാഴക്കാലയിൽ നിന്നും 1 കിലോമീറ്ററും അകലെ 75 സെന്റിൽ 14 മാസം കൊണ്ടാണ് 17 പ്രീമിയം വില്ലകൾ അടങ്ങുന്ന ഫെയർഡെൽ നിർമാണം പൂർത്തിയാക്കി കൈമാറിയത്. പച്ചപ്പും ശാന്തതയും നിറഞ്ഞ അനുഭവമാണ് ഫെയർഡെൽ നൽകുന്നത്. ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ ഓരോ പദ്ധതിയും രൂപകൽപ്പനയിലും നിർമാണ ശൈലിയിലും വേറിട്ട് നിൽക്കുന്നു.