200 കോടി രൂപ വിറ്റുവരവ് ലക്ഷ്യവുമായി ഹൈക്കൗണ്ട്

Posted on: October 24, 2019

കൊച്ചി : പി. വി. സി. പൈപ്പുകള്‍, ഫിറ്റ്ംഗ്‌സ്, ഹോസുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നീ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ഹൈക്കൗണ്ട് നൂതനമായ ചതുര മഴ വെള്ളപ്പാത്തിയും (സ്‌ക്വയര്‍ വാട്ടര്‍ ഹാര്‍വെസ്റ്റര്‍) ടാര്‍പോളിനും വിപണിയില്‍ അവതരിപ്പിച്ചു.

ഹൈക്കൗണ്ട് ഹൈസ്‌ക്വയര്‍, ഹൈക്കൗണ്ട് ഹൈപ്പോളിന്‍ എന്നീ പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ശനിയാഴ്ച വൈകീട്ട് കണ്ണൂരില്‍ വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ നിര്‍വഹിക്കുമെന്ന് ഹൈക്കൗണ്ട് ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടര്‍മാരായ ഹിന്‍ഫാസ് ഹബീബും ഹിന്‍സാഫ് ഹബീബും അറിയിച്ചു.

2020-21 ഓടെ 200 കോടി രൂപയുടെ വിറ്റുവരവാണ് ഹൈക്കൗണ്ട് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ടാര്‍പോളിന്‍ ബിസിനസിലേക്കുള്ള ഹൈക്കൗണ്ടിന്റെ അരങ്ങേറ്റം കൂടിയാണിത്.

കനത്ത മഴയും ഉയര്‍ന്ന ചൂടുമുള്ളതിനാല്‍ കേരളത്തില്‍ ഇത്തരം ഉത്പന്നങ്ങള്‍ക്ക് വലിയ ആവശ്യകയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ടാര്‍പോളിന്‍ വില്‍പനയുടെ 60 ശതമാനവും കേരളത്തിലാണെന്നും ഹിന്‍സാഫ് പറഞ്ഞു.

TAGS: Hycount |