11
Saturday
May 2024
May 2024
ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിനു പുരസ്കാരം
Posted on: June 17, 2015
കൊച്ചി : കൺസ്ട്രക്ഷൻ മേഖലയിലെ മികവിനുള്ള ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ പുരസ്കാരം ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് നേടി.
കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നു ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് എംഡി എൻ. പി. നൗഷാദ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എൻ. പി. നാഷിദ്, എൻ. പി. നാസർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സി. ജോസഫ്, എം.ബി. രാജേഷ് എംപി, സുരേഷ്കുറുപ്പ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കെ. ആർ. ജി. വാര്യർ, സിനിമ സംവിധായകർ മേജർ രവി, താരങ്ങളായ കോട്ടയം നസീർ, മിയ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
TAGS: Nucleus Premium Properties |