ലോക സ്‌പൈന്‍ ദിനം; സൗജന്യ നട്ടെല്ല് രോഗ നിര്‍ണയ ക്യാമ്പുകളുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി

Posted on: October 13, 2023

കൊച്ചി : ലോക സ്‌പൈന്‍ ദിനത്തോടനുബന്ധിച്ച് സൗജന്യ നട്ടെല്ല് രോഗ നിര്‍ണയ ക്യാമ്പുകളുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. നട്ടെല്ലിന്റെ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ 16, 20 തീയതികളില്‍ രണ്ട് വ്യത്യസ്ത ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ജീവിത ശൈലി, ജോലി തുടങ്ങി വിവിധ കാരണങ്ങളെ തുടര്‍ന്ന് നടുവേദനയും നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ആസ്റ്റര്‍ മെഡ്സിറ്റി രണ്ട് വ്യത്യസ്ത ക്യാമ്പുകള്‍ വിഭാവനം ചെയ്തത്.

ഒക്ടോബര്‍ 16ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നട്ടെല്ലിന്റെ ആരോഗ്യം വിലയിരുത്താന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് എം.ആര്‍.ഐ, സി.ടി സ്‌കാന്‍, എക്‌സ്‌റേ തുടങ്ങിയ പരിശോധനകള്‍ക്ക് 20 ശതമാനം കിഴിവും ലഭിക്കും.

നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍. ഇവരെ ഉദ്ദേശിച്ചാണ് ഒക്ടോബര്‍ 20ലെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയാണ് മെഡ്‌സിറ്റിയില്‍ പ്രത്യേക ക്യാമ്പ് നടത്തുന്നത്. ഡ്രൈവര്‍മാക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിക്കും. ക്യാമ്പുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ രജിസ്‌ട്രേഷനും 8111998098 എന്ന നമ്പറില്‍ വിളിക്കുക.