ആരോഗ്യമുള്ള ഹൃദയത്തിനായി പ്രത്യേക ഹൃദയ പരിശോധന പാക്കേജുകളുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: September 13, 2023

കൊച്ചി : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ഹൃദയ പരിശോധന പാക്കേജുകളുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. 599 രൂപ മുതല്‍ ആരംഭിക്കുന്ന പാക്കേജുകളില്‍ ഹൃദയാരോഗ്യം പരിശോധിക്കുന്നതിനും ഡോക്ടറുടെ വിദഗ്‌ദോപദേശം തേടുന്നതിനുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സെപ്തംബര്‍ 29നാണ് ഹൃദയദിനം ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വൈറ്റല്‍ ബീറ്റ്, പ്രൈം പ്ലസ്, ഹെല്‍ത്തി ഹാര്‍ട്ട് എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് ആസ്റ്റര്‍ മെഡ്‌സിറ്റി വിഭാവനം ചെയ്തത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാ പ്രായക്കാര്‍ക്കും ഉപകാരപ്രദമാകുന്ന നിലയിലാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്.

വൈറ്റല്‍ ബീറ്റ് പാക്കേജില്‍ എക്കോ കാര്‍ഡിയോഗ്രാമോ ടി.എം.ടി. പരിശോധനയോ നടത്താനുള്ള സൗകര്യമാണ് ഉള്ളത്. ഇതിന് പുറമേ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും ലഭിക്കും. 599 രൂപ മാത്രമാണ് ഇതിനായി ചിലവ് വരുന്നത്. 999 രൂപയുടെ പ്രൈം പ്ലസ് പാക്കേജില്‍ എക്കോ അല്ലെങ്കില്‍ ടി.എം.ടി പരിശോധനക്ക് പുറമേ പ്രമേഹം, ലിപിഡ് പ്രൊഫൈല്‍ (കൊളസ്‌ട്രോള്‍ പരിശോധന) ശാരീരിക പരിശോധനകളുമാണ് ചെയ്യാന്‍ കഴിയുന്നത്.

സമഗ്ര ഹൃദയ പരിശോധന വാഗ്ദാനം ചെയ്യുന്നതാണ് ഹെല്‍ത്തി ഹാര്‍ട്ട് പാക്കേജ്. 1499 രൂപയുടെ പാക്കേജില്‍ ലിപിഡ് പ്രൊഫൈല്‍ ബേസിക്, ഗ്ലൂക്കോസ് ഫാസ്റ്റിംഗ് (എഫ്), ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ലോബിന്‍ (എച്ച്.ബി.വണ്‍.സി) ഗ്ലൂക്കോസ് പോസ്റ്റ് പ്രാന്‍ഡല്‍ (പി.പി), യൂറിക് ആസിഡ് സെറം, ക്രിയാറ്റിന്‍, ഇ.സി.ജി, എക്കോ അല്ലെങ്കില്‍ ടി.എം.ടി പരിശോധന ഉള്‍പ്പെടെയുള്ളവ ലഭ്യമാണ്. ഇതിന് പുറമേ ഡയറ്റ് കൗണ്‍സിലിംഗ് കൂടി പ്രധാനം ചെയ്യുന്നതാണ് ഈ പാക്കേജ്.

തിരക്കേറിയ ജീവിതത്തിനിടയില്‍ ഹൃദയാരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നവരാണ് നമ്മില്‍ പലരും. ഹൃദയ സുരക്ഷയെ കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് പാക്കേജുകള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 31 വരെയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. ഈ പാക്കേജുകള്‍ പ്രയോജനപ്പെടുത്തുന്നതിന് 8111998098 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

TAGS: Aster Medicity |