സൗജന്യ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ്

Posted on: January 7, 2023

കൊച്ചി : ചോറ്റാനിക്കര എസ്.ഡി.ടി.ടി.എ-കാര്‍കിനോസ് കമ്മ്യൂണിറ്റി കാന്‍സര്‍ സെന്ററില്‍ (ടാറ്റ ഹോസ്പിറ്റല്‍) ജനുവരി 9നു രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ സൗജന്യ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തപ്പെടുന്നു.

വായിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, ഗര്‍ഭാശയ ഗള കാന്‍സര്‍ തുടങ്ങിയ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന കാന്‍സറുകളുടെ പ്രാഥമിക പരിശോധനകള്‍ക്കാണ് അന്നേദിവസം സൗകര്യം ഉണ്ടായിരിക്കുന്നത്.

സ്ത്രീ പുരുഷ ഭേദമന്യേ 30 വയസിനു മുകളിലുള്ള ഏവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ കാന്‍സര്‍ രോഗികള്‍ക്കായി കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറിന്റെ ഓണ്‍കോളജി ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടഷനും അന്നേ ദിവസം സൗജന്യമായി ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടേണ്ട നമ്പര്‍.9946261501.

TAGS: KARKINOS |