ആസ്റ്ററിന്റെ പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു

Posted on: January 28, 2019

ദുബായ് : അല്‍ ഖിസൈസില്‍ ആസ്റ്ററിന്റെ 150 കിടക്കകളുളള പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ഹുമൈദ് അല്‍ ഖുത്തമി നിര്‍വ്വഹിച്ചു.
പുതിയ ഹോസ്പിറ്റല്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ യുഎഇയില്‍ 2 ആസ്റ്റര്‍ ഹോസ്പിറ്റലുകളും 4 മെഡ്‌കെയര്‍ ഹോസ്പിറ്റലുകളുമായി സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍, ദുബൈ ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും, മിറാസ് ഗ്രൂപ്പ് ചെയര്‍മാനുമായ ഹിസ് എക്‌സലന്‍സി അബ്ദുളള അഹ്മദ് അല്‍ ഹബ്ബായ് എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ സന്നിഹിതരായിരുന്നു.

ദുബായിലെ ദ്രുതഗതിയിലുളള നഗരവികസനവും, കിടത്തി ചികിത്സയും, ആരോഗ്യ പരിചരണവും ആവശ്യമുളള രോഗികളുടെ എണ്ണത്തിലുളള വര്‍ദ്ധനയും, മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വലിയ തോതിലുളള പ്രവാഹവും ഗുണനിലവാരമുളള ആരോഗ്യസേവനങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെ് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ഹുമൈദ് അല്‍ ഖുത്തമി പറഞ്ഞു. അതിനൂതനമായ ചികിത്സാ സൗകര്യങ്ങളോട് കൂടിയ കൂടുതല്‍ കിടക്കകളുളള പുതിയ ഒരു ഹോസ്പിറ്റല്‍ കൂടി ആരംഭിച്ചതോടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ വലിയ ചുവടുവെയ്പ്പാണ് നടത്തിയിരിക്കുതെും ഹിസ് എക്‌സലന്‍സി ഹുമൈദ് അല്‍ ഖുത്തമി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ യുഎഇയില്‍ 750 മില്ല്യണ്‍ ദിര്‍ഹമാണ് നിക്ഷേപമിറക്കിയത്. അടുത്ത 2 വര്‍ഷത്തിനിടെ 250 മില്ല്യണ്‍ യുഎഇ ദിര്‍ഹം കൂടി നിക്ഷേപിക്കാനാണ് സ്ഥാപനം തയ്യാറെടുക്കുന്നത്. യുഎഇയില്‍ ഇത്തരത്തില്‍ അടുത്ത 5 വര്‍ഷത്തിനിടെ ഒരു ബില്ല്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപം നടത്തും. 3 വര്‍ഷത്തിനുളളില്‍ 2 പുതിയ ഹോസ്പിറ്റലുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാവുകയും ചെയ്യും.

352 ജീവനക്കാര്‍ സേവനനിരതരായ, 150 കിടക്കകളോട് കൂടിയ അല്‍ ഖിസൈസിലെ പുതിയ ആസ്റ്റര്‍ ഹോസ്പിറ്റല്‍, പൊതുവായ എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കും പുറമേ ന്യൂറോളജി അടക്കമുളള പുതിയ സ്‌പെഷ്യാലിറ്റി ഡിപാര്‍ട്‌മെന്റുകളും ഉള്‍ക്കൊളളുതാണ്. മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലെ 38 ഡോക്ടര്‍മാര്‍ക്ക് പുറമേ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ശൃംഖലയിലുളള 2500ലധികം വരു ഡോക്ടര്‍മാരുടെ സേവനത്താലും കൂടുതല്‍ മികച്ച വൈദഗ്ധ്യ പരിചരണം യുഎഇയില്‍ ലഭ്യമാക്കാന്‍ സജ്ജമായിരിക്കുകയാണെും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ദുബായിലെ രണ്ട് സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലുകളിലായി 275 – ലധികം കിടക്കകളോട് കൂടിയ വിദഗ്ധ ആരോഗ്യപരിചരണമാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ നിലവില്‍ പ്രദാനം ചെയ്യുന്നത്. യുഎഇയിലാകെയുളള ആസ്റ്റര്‍ സ്ഥാപനങ്ങളിലായി 600 – ലധികം കിടക്കകളോടെയുളള ആരോഗ്യ പരിചരണമാണ് ലഭ്യമാക്കുന്നത്. 6 ഓപറേഷന്‍ തിയേറ്ററുകള്‍, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, നിയോ-നാറ്റല്‍ യൂണിറ്റ്, 24 മണിക്കൂറും പ്രവര്‍ത്തിക്കു അത്യാഹിത വിഭാഗം, ഫാര്‍മസി എന്നിവ ഉള്‍ക്കൊളളുതാണ് ആസ്റ്റര്‍ അല്‍ ഖിസൈസ് ഹോസ്പിറ്റല്‍. ഇതുകൂടാതെ ആവശ്യാനുസരണം തെരഞ്ഞെടുക്കാവു വിവിധ നിരക്കുകളിലുളള റിക്കവറി മുറികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ഒബ്‌സ്‌റ്റെട്രിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, നിയോ നാറ്റോളജി, ഗ്യാസ്‌ട്രോ എന്‍ടെറോളജി, കോളോറെക്റ്റല്‍ സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഇ എന്‍ ടി, എന്‍ഡോക്രിനോളജി, ഓര്‍ത്തോപെഡിക്‌സ്, യൂറോളജി, നെഫ്‌റോളജി, ഓഫ്താല്‍മോളജി, ജനറല്‍ ആന്റ് ലാപ്‌റോസ്‌ക്രോപിക് സര്‍ജറി, ഡെര്‍മറ്റോളജി, ഇന്റേര്‍ണല്‍ മെഡിസിന്‍, ഡെന്‍ടിസ്ട്രി, എമര്‍ജന്‍സി മെഡിസിന്‍ ക്രിട്ടിക്കല്‍ കെയര്‍, 24/7 എമര്‍ജന്‍സി റൂം, ട്രോമാ കെയര്‍, റേഡിയോളജി, പാത്തോളജി, റിഹാബിലിറ്റേഷന്‍, പള്‍മൊണോളജി, കാര്‍ഡിയോളജി, ഫാമിലി മെഡിസിന്‍, ഹെപ്പറ്റോളജി, അനസ്‌തേഷ്യോളജി, ഓങ്കോളജി, എന്നിവ ഇവിടെയുളള സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളില്‍ ചിലതാണ്. റ്യൂമറ്റോളജി, ഹെമറ്റോളജി, ബറ്യാട്രിക്, വാസ്‌കുലാര്‍, പ്ലാസ്റ്റിക്ക് സര്‍ജറി എന്നീ ചികിത്സാ വിഭാഗങ്ങളും വൈകാതെ തന്നെ ഇവിടെ സജ്ജമാകും.