ഇന്ത്യയിലെ ആദ്യത്തെ സിന്‍ക്രണി സാങ്കേതികവിദ്യയുള്ള റാഡിസാക്റ്റ് സംവിധാനം മണിപ്പാല്‍ ഹോസ്പിറ്റലില്‍ ആരംഭിച്ചു

Posted on: August 27, 2021

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശൃംഖലയായ മണിപ്പാല്‍ ഹോസ്പിറ്റല്‍ റാഡിസാക്റ്റ് സംവിധാനം ആരംഭിച്ചു. സിന്‍ക്രണി ഓട്ടോമാറ്റിക്, റിയല്‍ ടൈം മോഷന്‍ സിന്‍ക്രണൈസേഷന്‍ ടെക്‌നോളജിയോടു കൂടിയ ഈ നൂതനസംവിധാനം ക്യാന്‍സര്‍ രോഗികളുടെ കൃത്യമായ ചികിത്സക്കു സഹായകമാകുന്നു. സിന്‍ക്രണി ട്യൂമര്‍ ട്രാക്കിംഗ് സാങ്കേതികവിദ്യയോടു കൂടിയ റാഡിക്സാക്ട് എക്‌സ് 9 എഇആര്‍ബിയില്‍ നിന്ന് ലൈസന്‍സ് നേടുന്ന ഇന്ത്യയിലെ ഈ സവിശേഷതയുള്ള ആദ്യത്തെ യന്ത്രമാണ്. യുഎസ്, യുകെ, ജപ്പാന്‍, ഹോങ്കോംഗ് എന്നിവയ്ക്ക് ശേഷം പുതിയ റാഡിക്‌സാക്റ്റ് സിസ്റ്റം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ വികസ്വര രാഷ്ട്രമാണ് ഇന്ത്യ.

തല, കഴുത്ത്, സ്തനം , ഗ്യാസ്ട്രിക് , പ്രോസ്റ്റേറ്റ് അര്‍ബുദങ്ങളില്‍ റാഡിക്‌സാക്റ്റ് സിസ്റ്റം 85% കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇമേജ്-ഗൈഡഡ് ഇന്റന്‍സിറ്റി-മോഡുലേറ്റഡ് റേഡിയേഷന്‍ തെറാപ്പി (IG-IMRT) മുതല്‍ സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയേഷന്‍ തെറാപ്പി (SBRT) വരെയുള്ള വിവിധ രീതികള്‍ ഉപയോഗിച്ച് മിക്ക മുഴകള്‍ക്കും, ശ്വസനത്തിലൂടെ ചലിക്കുന്നവയ്ക്ക് പോലും, കൃത്യതയുള്ള വികിരണം എത്തിക്കാന്‍ ഈ സംയോജിത സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നു.

റാഡിക്‌സാക്റ്റ് സിന്‍ക്രണി പ്രധാനമായും മള്‍ട്ടി സെന്‍ട്രിക് ബ്രെയിന്‍ ട്യൂമര്‍, മള്‍ട്ടിപ്പിള്‍ മെറ്റാസ്റ്റെയ്‌സുകള്‍, ലിവര്‍ മെറ്റാസ്റ്റാസിസ്, ശ്വാസകോശ മെറ്റാസ്റ്റാസിസ്, സ്റ്റീരിയോടാക്റ്റിക് തെറാപ്പി എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.

‘മണിപ്പാല്‍ ഹോസ്പിറ്റല്‍സ് എല്ലായ്പ്പോഴും ലഭ്യമായ ഏറ്റവും മികച്ച ചികിത്സയും പരിചരണവും രോഗികള്‍ക്ക് നല്‍കുന്നതില്‍ ഊന്നല്‍ നല്‍കുന്നു. കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന അസ്വസ്ഥതകള്‍ കുറച്ഛ് കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സിന്‍ക്രൊണി സാങ്കേതികവിദ്യക്കാകുമെന്നതു പ്രതീക്ഷിക്കുന്നത് . റേഡിയാക്സറ്റ് സിസ്റ്റത്തിന്റെ സിന്‍ക്രണി റേഡിയേഷന്‍ തെറാപ്പി ആവശ്യമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ഫലപ്രദമായും കാര്യക്ഷമമായും ചികിത്സാസൗകര്യം ഒരുക്കും’ , മണിപ്പാല്‍ ഹോസ്പിറ്റല്‍സിലെ റേഡിയോ തെറാപ്പി മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ. വാധിരാജ ബി എം പറഞ്ഞു.

മണിപ്പാല്‍ ആശുപത്രിയിലെ റേഡിയേഷന്‍ ഓങ്കോളജി ടീം ഇന്ത്യയില്‍ ആദ്യമായി സിന്‍ക്രണി മോഷന്‍ ട്രാക്കിംഗും കറക്ഷന്‍ ടെക്‌നോളജിയുമുള്ള അക്യുറേയുടെ റാഡിക്‌സാക്റ്റ് സിസ്റ്റം ഉപയോഗിച്ച് ചികില്‍സിച്ചു. ശ്വാസകോശ ട്യൂമര്‍ ഉള്ള 51 വയസ്സുള്ള സ്ത്രീയാണ് രോഗി. റാഡിക്‌സാക്റ്റ് 9 സിസ്റ്റത്തിലെ സിന്‍ക്രൊണി സാങ്കേതികവിദ്യയ്ക്ക് ശ്വാസകോശത്തിലെ ട്യൂമര്‍ തത്സമയം ട്രാക്കുചെയ്യാന്‍ കഴിയും, ഇത് രോഗിയുടെ സ്വാഭാവിക ശ്വസനത്തിലൂടെ നീങ്ങുകയും ചലിക്കുന്ന ട്യൂമര്‍ ലക്ഷ്യമിട്ട് റേഡിയേഷന്‍ ബീം കൃത്യമായി ക്രമീകരിക്കുകയും ചെയ്യുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.