മണിപ്പാൽ ഹോസ്പിറ്റൽസിൽ 2,100 കോടിയുടെ നിക്ഷേപം

Posted on: April 5, 2021

കൊച്ചി : കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നിക്ഷേപക സ്ഥാപനമായ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ലിമിറ്റഡ് (എന്‍.ഐ.ഐ.എഫ്.എല്‍.) ദക്ഷിണേന്ത്യയിലെ മുന്‍നിര ആശുപത്രി ശൃംഖലയായ മണിപ്പാല്‍ ഹോസ്പിറ്റല്‍സില്‍ 2,100 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നു.

എന്‍.ഐ.ഐ.എഫ്.എല്ലിനു കീഴിലുള്ള സ്ട്രാറ്റജിക് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് (എസ്.ഒ.എഫ്.) ഇന്ത്യന്‍ ആരോഗ്യരക്ഷാ മേഖലയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത്. ബെംഗളൂരു ആസ്ഥാനമായുള്ള മണിപ്പാല്‍ ഹോസ്പിറ്റല്‍സിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 15 ആശുപത്രികളുണ്ട്.