May 2024
വിപിഎസ് ബുർജീൽ മെഡിക്കൽ സിറ്റി തുറന്നു
Posted on: December 5, 2020
ആശുപ്രതിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യുഎഇ ദേശീയദിനത്തില്‍ ഉദ്ഘാടനം ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ ഭരണാധികാരികള്‍ക്കൊപ്പം ഒറ്റക്കെട്ടായി അഹോരാത്രം പ്രയത്നിക്കുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടായിരുന്നു 400 കിടക്കകളുള്ള മെഡിക്കല്‍ സിറ്റി രാജ്യത്തിന് സമര്‍പ്പിച്ചത്.
അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ആകര്‍ഷണീയമായ ലേസര്‍ ഷോയോടെയായിരുന്നു മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവ്. 1.2 ദശലക്ഷം ചതുരശ അടി വിസ്തീര്‍ണമുള്ള മെഡിക്കല്‍ സിറ്റിക്കു മുകളില്‍ ലേസര്‍ വെളിച്ചത്തില്‍ യുഎഇയുടെ പതാകയും രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങളും രൂപങ്ങളും ദൃശ്യമായി.
വെല്ലുവിളികളെ നേരിടാന്‍ സ്വന്തം ജീവന് പോലും ത്യജിക്കാന്‍ തയ്യാറായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അഭിവാദ്യങ്ങളും നന്ദിയും അക്ഷരങ്ങളില്‍ തെളിഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പരിഗണിച്ച് ഓണ്‍ലൈനിലൂടെയായിരുന്നു സമര്‍പ്പണ ചടങ്ങു വീക്ഷിക്കാനുള്ള അവസരം.
TAGS: Abu Dhabi | Burjeel Medical City | Dr Shamsheer Vyalil | VPS Healthcare |