കല്യാൺ ജൂവല്ലേഴ്‌സ് യുഎഇയിൽ രണ്ട് പുതിയ ഷോറൂമുകൾ തുറന്നു

Posted on: September 27, 2019

കൊച്ചി : കല്യാൺ ജൂവല്ലേഴ്‌സ് ഷാർജയിലും അബുദാബിയിലും പുതിയ ഷോറൂമുകൾ തുറന്നു. കല്യാൺ ജൂവല്ലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർമാരും ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവരാണ് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തത്. ഷാർജ സഫാരി മാളിലും അബുദാബിയിലെ വ്യവസായ കേന്ദ്രമായ മസാഫയിലുമാണ് ആഡംബരപൂർണമായ പുതിയ ഷോറൂമുകൾ. ഇതോടെ കല്യാൺ ജൂവല്ലേഴ്‌സിന് ആഗോളതലത്തിൽ 141 ഷോറൂമുകളായി.

കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ രണ്ട് ഷോറൂമുകളുടെയും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.