17
Friday
May 2024
May 2024
ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് ഒക്ടോബർ 31 ന് തുറക്കും
Posted on: August 14, 2016
ദുബായ് : ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് ഒക്ടോബർ 31 ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തീംപാർക്കാണിത്. ബോളിവുഡ് പാർക്സ്, മോഷൻഗേറ്റ്, ലീഗോലാൻഡ് വാട്ടർപാർക്ക്, റിവർലാൻഡ് എന്നീ നാലുപാർക്കുകളുടെ സമുച്ചയമാണ് ദുബായ് പാർക്സ്. നൂറോളം അവിസ്മരണീയമായ റൈഡുകളും ആകർഷണങ്ങളും ഇവിടെയുണ്ടെന്ന് ദുബായ് പാർക്ക് ആൻഡ് റിസോർട്ട്സ് സിഇഒ റെയ്ദ്കാജൂർ അൽ നുവയ്മി പറഞ്ഞു.
പോളിനേഷ്യൻ തീമിൽ 501 മുറികളുള്ള ദി ലാപിറ്റ ഹോട്ടലും ദുബായ് പാർക്സിന്റെ ഭാഗമാണ്. യുഎഇയുടെ ടൂറിസം രംഗത്ത് ദുബായ് പാർക്്സ് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. നിരവധി തൊഴിലവസരങ്ങൾക്കും പാർക്ക് വഴിയൊരുക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി. ആനുവൽ പാസുകളുടെ വില്പന dubaiparksandresorts.com ലൂടെ ആരംഭിച്ചിട്ടുണ്ട്.
TAGS: Dubai Parks And Resorts |