ലോക്ഡൗണ്‍ : സൗദി റീ എന്‍ട്രി ആശ്രിത വിസ പുതുക്കാം

Posted on: June 29, 2020

റിയാദ് : ലോക്ഡൗണ്‍ മൂലം വിദേശങ്ങളില്‍ കുടുങ്ങിയ റീ എന്‍ട്രി വിസയിലുള്ള (രാജ്യം വിടാനും തിരിച്ചുവരാനുമുള്ള അനുമതി) ആശ്രിതരുടെ ഇഖാമ (താമസാനുമതി) പുതുക്കാന്‍ സൗദി അനുമതി നല്‍കി. കുടുംബനാഥന്‍ സൗദിയില്‍ ഉണ്ടാകണമെന്നതാണ് ഏക നിബന്ധന.

ഫൈനല്‍ എക്‌സിറ്റ് വിസ (രാജ്യം വിടാനുള്ള അനുമതി) ലഭിക്കാന്‍ വിദേശ തൊഴിലാളികള്‍ക്ക് ഇഖാമ നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ സൗദിയില്‍ പ്രവേശിച്ച് 90 ദിവസത്തിനകമാണ് രാജ്യം വിടുന്നതെങ്കില്‍ ഇഖാമ ആവശ്യമില്ല.