സലെ അബ്ദുല്ല കമല്‍ അന്തരിച്ചു

Posted on: May 20, 2020

റിയാദ് : സൗദിയിലെ ശതകോടീശ്വരനായ ബിസിനസുകാരന്‍ സലെ അബ്ദുള്ള കമല്‍ (79) അന്തരിച്ചു. കബറടക്കം നടത്തി. ബാങ്കിംഗ് ആന്റ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രബലരായ ദല്ല അല്‍ ബറാക ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ടൂറിസം, ടെലികമ്യൂണിക്കേഷന്‍സ്, കൃഷി, വിമാനത്താവള നടത്തിപ്പ് തുടങ്ങി വിവിധ മേഖലകളിലായുള്ള ബിസിനസ് സാമ്രാജ്യത്തിനു കീഴില്‍ പതിനായിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്നുണ്ട്.