04
Saturday
May 2024
May 2024
സന്ദര്‍ശകവിസയുടെ കാലാവധി സൗദി നീട്ടിനല്‍കും
Posted on: March 16, 2020
ജിദ്ദ : നിലവില്‍ സൗദിഅറേബ്യയില്‍ സന്ദര്ശകവിസയിലുള്ളവരുടെ വിസാകാലാവധി നീട്ടിനല്‍കും. കൊറോണ(കോവിഡ്-19) ജാഗ്രതയുടെ ഭാഗമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് ഈ നടപടി.
നിലവില്‍ സൗദിഅറേബ്യയില്‍ കഴിയുന്ന എല്ലാ സന്ദര്‍ശകവിസക്കാര്‍ക്കും കാലാവധി നീട്ടിനല്‍കുമെന്ന് ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനാണ് അറിയിച്ചത്. അബ്ശീര്‍ സേവനം വഴിയാണ് വിസ പുതുക്കാനുള്ള സൗകര്യമുള്ളത്. ഇങ്ങനെ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് നേരിട്ട് പാസ്പോര്‍ട്ട് വിഭാഗത്തെ സമീപിക്കാം.
TAGS: Saudi Expansion Of Visit Visa |
News in this Section
Related News