ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് അക്വേറിയം ജിദ്ദയില്‍

Posted on: December 9, 2019

ജിദ്ദ: ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് അക്വേറിയം ജിദ്ദയില്‍ തയ്യാറായി. അക്വേറിയത്തില്‍ 2000 മത്സ്യങ്ങളെ ഉള്‍കൊള്ളാനാകും. ജര്‍മ്മന്‍ ഉപ്പും മധുരവും ചേര്‍ന്ന മിശ്രിതമാണ് അക്വേറിയത്തിലെ വെള്ളമായി ഉപയോഗിച്ചിരിക്കുന്നത്.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനത്താവള അക്വേറിയം തയ്യാറാക്കിയിട്ടുള്ളത്. 2000 മത്സ്യങ്ങള്‍ക്ക് കഴിയാന്‍ ശേഷിയുള്ള അക്വേറിയത്തില്‍ അപൂര്‍വ്വ ഇനത്തില്‍പെട്ടതടക്കം നിരവധി മത്സ്യങ്ങളുണ്ട്. വിമാനത്താവളത്തിലെ ദൃശ്യഭംഗി വര്‍ണ്ണാഭമാക്കുന്നതില്‍ ഈ അക്വേറിയം വലിയ പങ്കുവഹിക്കുന്നുമുണ്ട്.

14 മീറ്റര്‍ ഉയരവും 10 മീറ്റര്‍ വ്യാസവും ഒരു ദശലക്ഷം ലിറ്റര്‍ ശേഷിയുമുള്ള ലോകത്തെ ഏറ്റവും വലിയ വിമാനത്താവള അക്വേറിയമാണ് ജിദ്ദ കിംഗ്. അബ്ദുല്‍ അസീസ്അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ഇബ്രാഹിം അല്‍ റോസാ പറഞ്ഞു.

അക്വറിയത്തില്‍ നിറച്ച വെള്ളം 26 ഡിഗ്രിയില്‍ ജര്‍മ്മന്‍ ഉപ്പും മധുരവും ചേര്‍ന്ന മിശ്രിതമാണ്. അക്വേറിയം അപൂര്‍വ്വ മത്സ്യങ്ങള്‍ അടക്കം പലതരം മത്സ്യങ്ങള്‍. ഉള്‍ക്കൊള്ളുന്നതാണെന്നും ഇബ്രാഹിം അല്‍ റോസാ പറഞ്ഞു. സ്രാവുകള്‍, ട്രൈഫാലി, ട്രിഗര്‍, നെപ്പോളിയന്‍ എന്നിവയുള്‍പ്പെടെ രണ്ടായിരത്തിലധികം മത്സ്യങ്ങള്‍ അക്വേറിയത്തിലുണ്ട്. മത്സ്യങ്ങള്‍ക്ക് സാധാരണ രീതിക്കുപുറമെ ഓട്ടോമാറ്റിക്കായും ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്.