സൗദിയില്‍ പുതിയ വിസ പദ്ധതി 27 ന്

Posted on: September 5, 2019

റിയാദ് : മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ ഉള്‍പ്പെടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പുതുമകളുമായി സൗദിയില്‍ പുതിയ വീസ പദ്ധതി 27 ന് പ്രഖ്യാപിക്കും. 360 ദിവസം കാലാവധിയുള്ളതാകും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നാണു സൂചന.

ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഉള്‍പ്പെടെ 440 റിയാല്‍ (ഏകദേശം 8425 രൂപ) ആയിരിക്കും നിരക്ക്. ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും പരമാവധി 90 ദിവസം തങ്ങാമെങ്കിലും ഒരു വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ലെന്ന വ്യവസ്ഥയുമുണ്ടാകും.

പുതിയ നിയമത്തിലൂടെ 50 രാജ്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കാനും സാധ്യതയുണ്ടെങ്കിലും ഇന്ത്യക്കാര്‍ ഉള്‍പ്പെടുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2030 ആകുമ്പോള്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 10 % വിനോദസഞ്ചാരത്തില്‍ നിന്ന് കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.

TAGS: Southi New Visa |