അബുദാബി കിരീടാവകാശി സൽമാൻ രാജാവിനെ സന്ദർശിച്ചു

Posted on: August 1, 2016

King-Salman-with-Sheikh-Moh

റിയാദ് : അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധസേനകളുടെ ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദ് രാജാവിനെ സന്ദർശിച്ചു. മൊറോക്കോയിലെ ടാഞ്ചിയറിലുള്ള സൽമാൻ രാജാവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഗൾഫ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ചചെയ്തു.

ഷെയ്ഖ് മുഹമ്മദിന്റെ ബഹുമാനാർത്ഥം സൽമാൻ രാജാവ് വിരുന്ന് നൽകി. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസ ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഷെയ്ഖ് ടാഹനൗൺ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചിരുന്നു.