സൗദിയിൽ സ്‌നോ തീംപാർക്ക്

Posted on: July 17, 2016

Snow-City-Riyadh-Big

റിയാദ് : സൗദി അറേബ്യയിലെ ആദ്യത്തെ ഇൻഡോർ സ്‌നോ തീംപാർക്ക് -സ്‌നോ സിറ്റി തുറന്നു. റബ്‌വയിലെ അൽ ഒത്തൈം മാളിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ഭണ്ഡാർ രാജകുമാരൻ സ്‌നോ സിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. അൽ ഒത്തൈം ലിഷർ & ടൂറിസം കമ്പനിയാണ് സ്‌നോ സിറ്റി ആരംഭിച്ചിട്ടുള്ളത്. 5000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 100 മില്യൺ റിയാൽ ചെലവഴിച്ചാണ് സ്‌നോ സിറ്റി പൂർത്തിയാക്കിയിട്ടുള്ളത്.

ആഭ്യന്തര ടൂറിസത്തിന് സ്‌നോ സിറ്റി കുതിപ്പേകുമെന്ന് അൽ ഒത്തൈം ഹോൾഡിംഗ് ഡെപ്യൂട്ടി ചെയർമാൻ ഫാദ് ബിൻ അബ്ദുള്ള അൽ ഒത്തൈം പറഞ്ഞു. കുടുംബങ്ങളെ കണക്കിലെടുത്തുള്ള വിനോദപരിപാടികൾക്കാണ് സ്‌നോ സിറ്റി രൂപം നൽകിയിട്ടുള്ളത്. ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽകൂട്ടാകുംവിധം സ്‌നോ സിറ്റി സൗദി പൗരൻമാർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദേഹം പറഞ്ഞു.