ഷോപ്പ് ഖത്തര്‍; ഉത്സവ കൊടിയേറ്റ്

Posted on: January 10, 2020

ദോഹ : രാജ്യമൊട്ടാകെ ഇനി ഷോപ്പിങ് മാമാങ്കം. ഷോപ്പിങ്ങും സംഗീതവും വിനോദവും ചേര്‍ത്തണിക്കി 25 ദിനം നീളുന്ന നാലാമത് ഷോപ്പ് ഖത്തറിന് പ്രൗഢഗംഭീരമായ തുടക്കം. മിഷെറിബിലെ ബരാഹ ഡൗണ്‍ ഡൗണില്‍ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ ഫെയ്ത് കൊനെക്ഷന്‍, ഹിന്ദ് അല്‍ റുമൈഹി എന്നിവരുടെ ഫാഷന്‍ ഷോയോടെയാണ് ഷോപ്പ് ഖത്തര്‍ ഉദ്ഘാടനം ചെയ്തത്. ചൈനീസ് പുതുവത്സരാഘോഷമാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. ഷോപ്പ് ഖത്തറില്‍ പങ്കെടുക്കാന്‍ കരീം ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യുന്നവര്‍ക്ക് 50 % ഇളവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shopqatar.qa സന്ദര്‍ശിക്കണം