റാസ് ലഫാനില്‍ ഗള്‍ഫ് എക്സ്ചേഞ്ച് ശാഖ

Posted on: January 10, 2020


ദോഹ : ഗള്‍ഫ് എക്സ്ചേഞ്ചിന്റെ ഖത്തറിലെ പത്താമത്തെ ശാഖ റാസ് ലഫാനില്‍ തുറന്നു. ഗള്‍ഫ് എക്സ്ചേഞ്ച് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അഹമ്മദ് അലി അല്‍ സറഫ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ മുഹമ്മദ് ജവാദ് അല്‍ സാബി, ഓപ്പറേഷന്‍സ് മാനേജര്‍ രാജു രാമചന്ദ്രന്‍, കംപ്ലയന്‍സ്-എഎംഎല്‍ മാനേജര്‍ മുഹമ്മദ് ചോക്കര്‍, സീനിയര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

റാസ് ലഫാന്‍ സിറ്റിയിലെ പുതിയ ശാഖയുടെ പ്രവര്‍ത്തനം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകും. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉറീഡു മണി ആപ്ലിക്കേഷന്‍ വഴി ഗള്‍ഫ് എക്സ്ചേഞ്ചിലൂടെ സ്വദേശങ്ങളിലേക്ക് വേഗത്തില്‍ പണം അയയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഇന്ത്യയിലെ 31 ബാങ്കുകളിലേക്ക് ഗള്‍ഫ് എക്സ്ചേഞ്ചിന്റെ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ വഴി പണം അയയ്ക്കാം. ദോഹയിലെ അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റ്, അല്‍ റയ്യാന്‍, അല്‍ ഷിഹാനിയ, അല്‍ റുവൈസ്, അല്‍വക്രയിലെ ബര്‍വ ബില്ലേജ്, ഏഷ്യന്‍ ടൗണ്‍, ദുഖാന്‍, വ്യവസായ മേഖല, മിസൈദ് എന്നിവിടങ്ങളിലാണ് ഗള്‍ഫ് എക്സ്ചേഞ്ചിന്റെ മറ്റ് ശാഖകള്‍