15
Wednesday
May 2024
May 2024
ഒമാൻ 19 വിദേശികൾക്ക് പൗരത്വം അനുവദിച്ചു
Posted on: October 23, 2019
മസ്ക്കറ്റ് : വിദേശികൾക്ക് ഒമാൻ പൗരത്വം അനുവദിച്ച് രാജകീയ ഉത്തരവ്. ഇപ്പോൾ 19 വിദേശികൾക്കാണ് പൗരത്വം അനുവദിച്ചിരിക്കുന്നത്. 19 വിദേശികൾക്ക് ഒമാൻ പാസ്പോർട്ട് അനുവദിക്കുമെന്ന് സുൽത്താൻ ഖാബൂസ് ബിൻ സഈദ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം 37 വിദേശികൾക്ക് ഒമാൻ പൗരത്വം അനുവദിച്ചിരുന്നു. ആറ് യമനികൾക്ക് ഇരട്ട പൗരത്വത്തിന് അനുമതി നൽകുകയും ചെയ്തു.
TAGS: Oman Citizenship | Omani Passport | Sultanate Of Oman |
News in this Section