ബഹ്‌റിൻ ഡ്യൂട്ടി ഫ്രീക്ക് 2.6 ശതമാനം വളർച്ച

Posted on: February 25, 2017

മനാമ : ബഹ്‌റിൻ ഡ്യൂട്ടി ഫ്രീ 2016 ൽ 2.6 ശതമാനം വളർച്ച കൈവരിച്ചു. വരുമാനം 2015 ലെ 74.5 മില്യൺ യുഎസ് ഡോളറിൽ നിന്ന് 2016 ൽ 76.5 മില്യൺ യുഎസ് ഡോളറായി വർധിച്ചു. ഇക്കാലയളവിൽ പ്രവർത്തന ലാഭം 7.5 ശതമാനം വർധിച്ച് 12.6 മില്യൺ യുഎസ് ഡോളറിൽ നിന്നും 13.7 മില്യൺ യുഎസ് ഡോളറായി.

വിവിധ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം 5.8 ശതമാനം കുറഞ്ഞ് 9.9 മില്യൺ യുഎസ് ഡോളറിൽ നിന്നും 9.4 മില്യൺ യുഎസ് ഡോളറായി. അറ്റാദായം 23.7 6.8 ശതമാനം വർധിച്ച് 22 മില്യൺ യുഎസ് ഡോളറിൽ നിന്നും 6.8 ശതമാനം കുറഞ്ഞ് 22 മില്യൺ യുഎസ് ഡോളറായി. യാത്രക്കാരുടെ എണ്ണത്തിൽ 2.6 ശതമാനം വളർച്ചരേഖപ്പെടുത്തി.