കല്യാണ്‍ ജൂവലേഴ്‌സിന്റെ നിമാഹ് ഹെരിറ്റേജ് ആഭരണങ്ങളുടെ പുതിയ പരസ്യപ്രചാരണത്തിന് ബ്രാന്‍ഡ് അംബാസിഡര്‍മാരായ രശ്മിക മന്ദാനയും കല്യാണി പ്രിയദര്‍ശനും ഒത്തുചേരുന്നു

Posted on: April 13, 2024

തൃശൂര്‍ : ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ്, ബ്രാന്‍ഡ് അംബാസിഡര്‍മാരായ കല്യാണി പ്രിയദര്‍ശനേയും രശ്മിക മന്ദാനയേയും അണിനിരത്തി പുതിയ പരസ്യചിത്രമൊരുക്കി. ഇവര്‍ ഇരുവരും ഒന്നിച്ച് ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം പുറത്തുവന്നത് ഏപ്രില്‍ അഞ്ചിന് ഇരു നായികമാരുടേയും ജന്മദിനത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്.

കല്യാണ്‍ ജൂവലേഴ്‌സിന്റെ നിമാഹ് ശേഖരത്തിലെ ഹെരിറ്റേജ് ആഭരണരൂപകല്‍പ്പനയുടെ കാലാതീതമായ വശ്യത അവതരിപ്പിക്കുന്നതിന് പരസ്യചിത്ര രംഗത്തെ പ്രമുഖരാണ് അണിനിരക്കുന്നത്. സര്‍ഗധനനായ പ്രമുഖ സിനിമാസംവിധായകന്‍ പ്രിയദര്‍ശന്‍, ആര്‍ട്ട് ഡയറക്ടറായ സാബു സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് അനുപമമായ സിനിമാ അനുഭവം ഒരുക്കിയിരിക്കുന്നത്. ദിവാകര്‍ മണിയുടെ ക്യാമറയുടെയും പോണി പ്രകാശ് രാജിന്റെ കോറിയോഗ്രഫിയുടെയും മികവ് ഓരോ ഫ്രെയിമിലും എടുത്തറിയാം.

കല്യാണി പ്രിയദര്‍ശനും രഷ്മിക മന്ദാനയും നിമാഹ് ഹെരിറ്റേജ് ആഭരണങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അതിമനോഹരമായ ഈ പരസ്യചിത്രത്തില്‍ നിമാഹ് ആഭരണശേഖരത്തിന്റെ കാലാതീതമായ സൗന്ദര്യമാണ് അവതരിപ്പിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉപയോക്താക്കള്‍ക്കും താരങ്ങളുടെ ആരാധകര്‍ക്കും ദൃശ്യവിരുന്നായിരിക്കും ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആഴത്തിലൂന്നിയ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന കല്യാണ്‍ ജൂവലേഴ്‌സ് രാജ്യമെങ്ങുമുള്ള പ്രാദേശികമായ ആചാരങ്ങളുമായും ചേര്‍ന്നു നില്‍ക്കുന്നു. നിമാഹ് ശേഖരത്തിലെ പുതിയ രൂപകല്‍പ്പനകള്‍ അവതരിപ്പിക്കുന്നതിലൂടെ കല്യാണ്‍ ആഭരണബ്രാന്‍ഡ് ഇന്ത്യയുടെ പരമ്പരാഗത ആഭരണ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം വിപുലമായ നിര ആഭരണങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്. ഡിജിറ്റല്‍ പ്രചാരണ വീഡിയോ കാണാനുള്ള ലിങ്ക്: https://www.youtube.com/watch?v=pT0xD8UYbm0 ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് സന്ദര്‍ശിക്കുക: https://www.kalyanjewellers.net/