വിപണി വളര്‍ച്ച ലക്ഷ്യമിട്ട് കെബിസി ഗ്ലോബല്‍ ലിമിറ്റഡ്

Posted on: April 12, 2024


കൊച്ചി : നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് വികസന മേഖലയിലെ പ്രമുഖരായ കെബിസി ഗ്ലോബല്‍ ലിമിറ്റഡ് ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. നാസിക്കിലെ റെസിഡന്‍ഷ്യല്‍, റെസിഡന്‍ഷ്യല്‍-കം-ഓഫീസ് പ്രോജക്ടുകളുടെ വികസനത്തിലും വില്‍പ്പനയിലും കമ്പനി ശ്രദ്ധാലുക്കളാണ്.

അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി കെബിസി ഗ്ലോബലിന്റെ ഉപസ്ഥാപനമായ കെബിസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ് നൈജീരിയയിലെ ഫെഡറല്‍ ഹൗസിംഗ് അതോറിറ്റിയുമായി മെമ്മോറാണ്ടം ഓഫ് ഇന്റന്റ് ഒപ്പിട്ടതായി കെബിസി ഗ്ലോബല്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ നരേഷ് കര്‍ദ പറഞ്ഞു.

TAGS: KARDA |