യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി അദാനി സ്‌കില്‍ ഡെവലപ്മെന്ററ് സെന്ററര്‍ കേരളത്തില്‍ പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു

Posted on: March 9, 2024

തിരുവനന്തപുരം : അദാനി ഫൗണ്ടേഷന്റ പ്രത്യേക പദ്ധതിയായ അദാനി സ്‌കില്‍ ഡെവലപ്മെന്ററ് സെന്ററര്‍ (എഎസ്ഡിസി) തുറമുഖ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ജോലി സാധ്യതകളുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി എഎസ്ഡിസി സ്ത്രീകള്‍ക്കായി നൈപുണ്യ വികസന കോഴ്‌സുകളുടെ ഒരു ശ്രേണിയും അവതരിപ്പിച്ചു.

മാര്‍ച്ച് 6 ബുധനാഴ്ച വിഴിഞ്ഞത്താണ് ലോഞ്ച് ഇവന്റ് നടന്നത്. ഇന്റേണല്‍ ട്രാന്‍സ്ഫര്‍ വെഹിക്കിള്‍ (ഐടിവി) ഓപ്പറേഷന്‍, ലാഷര്‍ പരിശീലനം എന്നിവയുള്‍പ്പെടെ തുറമുഖ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകള്‍ തുറമുഖങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കാര്യക്ഷമവും സുരക്ഷിതവുമായ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം ട്രെയിനികള്‍ നേടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കോവളം എം.എല്‍.എ എം.വിന്‍സെന്റ്, അദാനി വിഴിഞ്ഞം തുറമുഖ സി.ഇ.ഒ പ്രദീപ് ജയരാമന്‍, അദാനി ഫൗണ്ടേഷന്റയും എ.എസ്.ഡി.സിയുടെയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ വസന്ത് ഗധവി, ഡോ. അനില്‍ ബാലകൃഷ്ണന്‍ (സിഎസ്ആര്‍ മേധാവി) എന്നിവരുടെ സാന്നിധ്യത്തില്‍ കോഴ്സുകളുടെ ഉദ്ഘാടനം നടന്നു.

തുറമുഖ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ മേഖലകളില്‍ പരിശീലനവും പരിജ്ഞാനവും നല്‍കുന്നതിലൂടെ, വ്യവസായ ആവശ്യകതകളും തൊഴിലില്ലയ്മയും തമ്മിലുള്ള വിടവ് നികത്താന്‍ എഎസ്ഡിസി ശ്രമിക്കുന്നു. തുറമുഖവുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകള്‍ ആരംഭിച്ചതിന് കോവളം എം.എല്‍.എ എം.വിന്‍സെന്ററ് എഎസ്ഡിസി ടീമിനെ അഭിനന്ദിച്ചു. ”വിഴിഞ്ഞം പോലുള്ള തുറമുഖങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിലും വിപുലീകരിക്കുന്നതിലും നിര്‍ണ്ണായകമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പ്രാപ്തരാക്കുന്നതില്‍ എഎസ്ഡിസി യുടെ പങ്ക് നിര്‍ണായകമാകും”, അദാനി വിഴിഞ്ഞം തുറമുഖം സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു.