ഗോദ്റെജ് ഇന്‍ഡസ്ട്രീസ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു

Posted on: March 8, 2024

കൊച്ചി: ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ഗോദ്റെജ് ഇന്‍ഡസ്ട്രീസ് അഭിമാനപൂര്‍വ്വം ഇന്‍വെസ്റ്റ്ഇന്‍ കാമ്പയിന്‍ ആരംഭിക്കുന്നു. വൈവിധ്യമാര്‍ന്ന ബിസിനസ്സ് പോര്‍ട്ട്ഫോളിയോയിലുടനീളമുള്ള സ്ത്രീകളില്‍ നിക്ഷേപം നടത്തിയതിന്‍റെ സ്വാധീനം എടുത്തുകാട്ടുന്ന രീതിയിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ആഗോള വിഷയവുമായി സംയോജിച്ച്,  ഗോദ്റെജ് ഇന്‍ഡസ്ട്രീസ് അതിന്‍റെ ഓഫീസുകള്‍, ഫാക്ടറികള്‍, ലബോറട്ടറികള്‍ എന്നിവയ്ക്കുള്ളില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നു. ചെറുതും വലുതുമായ പ്രചോദനാത്മക കഥകള്‍ അനാവരണം ചെയ്യുന്നതാണ് കാമ്പയിന്‍.