പോളിക്യാബ് മാക്‌സിമ+ ഗ്രീന്‍ വയര്‍ : പുതിയ പരസ്യ പ്രചാരണവുമായി പോളിക്യാബ്

Posted on: March 4, 2024

കൊച്ചി : പ്രമുഖ ഇലക്ട്രിക്കല്‍ ഉത്പന്ന കമ്പനിയായ പോളിക്യാബ് പോളിക്യാബ് മാക്‌സിമ+ ഗ്രീന്‍ വയറിനായി പുതിയ ടെലിവിഷന്‍ പ്രചാരണം ആരംഭിച്ചു. ഉത്പന്ന നവീകരണം, ഉപഭോക്താവിന്റെ സുരക്ഷയോടുള്ള പോളികാബിന്റെ പ്രതിബദ്ധത, ഭവന സുരക്ഷ തുടങ്ങിയവയാണ് പുതിയ പ്രചാരണത്തിലൂടെ ചിത്രീകരിക്കുന്നത്. പരമ്പരാഗത ആചാരങ്ങള്‍ക്കൊപ്പം ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കൂട്ടിചേര്‍ത്തുകൊണ്ട് ഭവന നിര്‍മാണത്തില്‍ കൊണ്ടുവരേണ്ട സുരക്ഷയും വീടിന് ശരിയായ വയറിങ് തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന്യവും ഈ പ്രചരണത്തില്‍ വിവരിക്കുന്നുണ്ട്.

വയറുകള്‍ വെറും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മാത്രമല്ല, മറിച്ച് ഭാവി തലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഉപകരണമാണ്. ഒഗില്‍വി വിഭാവനം ചെയ്ത ഈ പരസ്യത്തിലൂടെ വയറുകളുടെ പ്രാധാന്യം വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഉപഭോക്താവിനെ പ്രോത്സാഹിപ്പിക്കുകയും ആധുനിക ഉപഭോക്താക്കളെ വയറുകളുടെയും കേബിളുകളുടെയും മൂല്യ വര്‍ധനയെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്നുണ്ട്.

ഭൂമി പൂജ പോലുള്ള പരമ്പരാഗത ആചാരങ്ങളും ദൃഷ്ടി ദോഷം ഒഴിവാക്കാനായി ദൃഷ്ടി ബൊമ്മയും വെളുത്ത മത്തങ്ങ ചതച്ച് വെയ്ക്കന്നതിലും തുടങ്ങി ഒരു സ്വപ്ന ഭവനത്തിന്റെ നിര്‍മ്മാണത്തിലേക്കുള്ള ഒരു കുടുംബത്തിന്റെ യാത്ര ആരംഭിക്കുന്നതാണ് ഈ പരസ്യത്തിലൂടെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍, അവര്‍ അവഗണിക്കാന്‍ സാധ്യതയുള്ള ഇലക്ട്രിക്ക് വയറിങ് എന്ന സുപ്രധാന കാര്യത്തെക്കുറിച്ച് ദൈവം തന്നെ കുടുംബത്തോട് ചോദിക്കുന്നിടത്താണ് ചിന്തോദ്ദീപകമായ വഴിത്തിരിവുണ്ടാകുന്നത്.

ഒരാളുടെ സ്വപ്ന ഭവനത്തിന്റെ സുരക്ഷയ്ക്ക് വയറിങ് തിരഞ്ഞെടുക്കുന്നതില്‍ ഉള്‍പ്പടെ ശ്രദ്ധ ആവശ്യമാണ്. ഭവന നിര്‍മാണത്തിലെ പരമ്പരാഗത രീതികളും ആധുനിക സുരക്ഷിത മാര്‍ഗങ്ങളും ഈ പരസ്യചിത്രത്തില്‍ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്.

ഇലക്ട്രിക്കല്‍ രംഗത്തെ പ്രമുഖര്‍ എന്ന നിലയില്‍ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും പോളിക്യാബ് പ്രതിജ്ഞാബദ്ധമാണെന്ന് പോളികാബ് ഇന്ത്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റും ചീഫ് ബിസിനസ് (എഫ്.എം.ഇ.ജി, പവര്‍ ബി.യു) ഓഫീസറുമായ ഇഷ്വിന്ദര്‍ സിങ് ഖുറാന പറഞ്ഞു.

പോളികാബ് മാക്‌സിമ+ ഗ്രീന്‍ വയറിന്റെ പരസ്യ ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ന്യൂസ് ചാനലുകളിലും പോളികാബ് ഇന്ത്യ സാമൂഹ്യ മാധ്യമങ്ങളിലും കാണാം.

മലയാളം വിഡീയോ ലിങ്ക്: https://youtu.be/zjM0w9gn42o