മലബാര്‍ ഗ്രൂപ്പിന്റെ ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി ദക്ഷിണാഫ്രിക്കയിലേക്കു വ്യാപിപ്പിച്ചു

Posted on: March 2, 2024

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉള്‍പ്പെടെ വിവിധ ബിസിനസ് സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സാംബിയയിലേക്കു വ്യാപിപ്പിച്ചു. അവിടത്തെ സ്‌കൂളുകളില്‍ പ്രതിവര്‍ഷം 36 ലക്ഷം സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും.

സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ 6000 വിദ്യാര്‍ഥികളുള്ള ജോണ്‍ ലെയിംഗ് ബേസിക് സ്‌കൂളിലാണു പദ്ധതിക്കു തുടക്കം. ദുബായ് ഗോള്‍ഡ് സൂക്കില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു.

സാംബിയ വിദ്യാഭ്യാസമന്ത്രി ഡഗ്ലസ് സ്യകലിമ, സാംബിയയുടെ ദുബായിലെ കോണ്‍സല്‍ ജനറല്‍ പ്രഫ. എന്‍കോംബോ മുക്ക, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2022ല്‍ ആണു ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി ആരംഭിച്ചത്.