അന്താരാഷ്ട്ര റോമിംഗ് പാക്കുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്ന വി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ബാഗേജ് പരിരക്ഷ

Posted on: February 28, 2024

കൊച്ചി : അന്താരാഷ്ട്ര റോമിംഗ് പാക്കുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബാഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതിന് ബാഗ് ഒന്നിന് 19800 രൂപ വരെയുള്ള സൗജന്യ പരിരക്ഷ ലഭിക്കും. അമേരിക്ക അധിഷ്ഠിതമായുള്ള ബ്ലൂ റിബണ്‍ ബാഗ്സുമായി സഹകരിച്ചാവും ഇതു നടപ്പാക്കുക.

2024 ഏപ്രില്‍ ഏഴിനു മുന്‍പുള്ള യാത്രാ പദ്ധതികള്‍ക്കായി തെരഞ്ഞെടുത്ത റോമിംഗ് പദ്ധതികളിലാവും ഈ ആനുകൂല്യം. ബാഗുകള്‍ 96 മണിക്കൂറിനപ്പുറം വൈകുകയോ കണ്ടുപിടിക്കാനാവാതെ വരികയോ ചെയ്താലാവും ഈ പരിരക്ഷ.

പത്തു ദിവസത്തെ 3999 രൂപയുടെ അന്താരാഷ്ട്ര റോമിംഗ് പായ്ക്ക്, 14 ദിവസത്തെ 4999 രൂപയുടെ അന്താരാഷ്ട്ര റോമിംഗ് പായ്ക്ക്, 5999 രൂപയുടെ 30 ദിവസത്തെ പായ്ക്ക് തുടങ്ങിയവയ്ക്കാവും ഈ ആനുകൂല്യങ്ങള്‍. 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 21 വരെ മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്കാവും ഈ ആനുകൂല്യങ്ങള്‍ സൗജന്യമായി ലഭിക്കുക.

ഈ സേവനം ലഭിക്കാന്‍ സന്ദര്‍ശിക്കുക: https://www.myvi.in/content/vodafoneideadigital/in/en/vil-homepage/static-pages/Travel-with-Vi-get-FREE-lost-baggage-protection.html

TAGS: Vi |