സ്ഥാപക ദിനാചരണം നടത്തി സ്പൈസസ് ബോര്‍ഡ്

Posted on: February 28, 2024

കൊച്ചി : രാജ്യത്തെ സുഗന്ധവ്യഞ്ജന വ്യവസായം പരിപോഷിപ്പിക്കുന്നതിനായി 1987ല്‍ സ്ഥാപിതമായ സ്പൈസസ് ബോര്‍ഡ് അതിന്റെ മുപ്പത്തിയേഴാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് അഡിഷണല്‍ സെക്രട്ടറി അമര്‍ദീപ് സിംഗ് ഭാട്ടിയ ഐഎഎസ് സ്ഥാപക ദിന പ്രഭാഷണം നടത്തി.

സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി, അതത് പ്രദേശങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ‘ക്ലീന്‍ ആന്‍ഡ് സേഫ് സ്പൈസസ്’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കേരളത്തില്‍ ഇടുക്കി പുറ്റടിയിലുള്ള സ്പൈസസ് പാര്‍ക്കിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

ചടങ്ങില്‍ സ്പൈസസ് ബോര്‍ഡ് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ ഐഎഫ്എസ് ആമുഖപ്രഭാഷണം നടത്തി. സ്‌പൈസസ് ബോര്‍ഡ് അംഗങ്ങള്‍, കര്‍ഷകര്‍, കയറ്റുമതി വ്യാപാരികള്‍, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

TAGS: Spices Board |