ശ്രീനഗര്‍ സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിന് ടാറ്റ മോട്ടോഴ്‌സ് അള്‍ട്രാ ഇവി ബസുകള്‍ കൈമാറി

Posted on: November 8, 2023

ശ്രീനഗര്‍ : വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, അത്യാധുനിക അള്‍ട്രാഇവി എയര്‍ കണ്ടീഷന്‍ഡ് ഇലക്ട്രിക് ബസുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തു. ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് (ജമ്മു ആന്‍ഡ് കശ്മീര്‍) വഴിയാണ് സുസ്ഥിരതയിലേക്ക് വഴി
തെളിച്ച് പുതിയ ബസുകള്‍ മാറിയത്.

കൈ ശ്രീനഗര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി 12 വര്‍ഷത്തേക്ക് ശ്രീനഗറില്‍ 100 ഇലക്ട്രിക്
ബസുകളുടെയും ജമ്മുവില്‍ 100 ഇലക്ട്രിക് ബസുകളുടെയും വിതരണവും പരിപാലിക്കുന്നതിനുള്ള  ഓര്‍ഡര്‍ ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചിരുന്നു. പാരിസ്ഥിതികമായും സാമ്പത്തികമായും സുസ്ഥിരമായ പൊതുഗതാഗത ശൃംഖല സ്ഥാപിക്കുന്നതിനുള്ള ജമ്മു ആന്‍ഡ് കശ്മീര്‍ സര്‍ക്കാരിന്റെ ഭവന, നഗര വികസന വകുപ്പിന്റെ ഒരു സംരംഭത്തിന്റെ ഭാഗമാണ് ഈ സഹകരണം.

നൂതന ബാറ്ററി സംവിധാനങ്ങളും ഏറ്റവും പുതിയ ഫീച്ചറുകളും ഉള്‍കൊള്ളിച്ച് അടുത്തതലമുറ നിര്‍മാണശൈലിയില്‍ രൂപകല്പ്പന ചെയ്ത് തദ്ദേശിയമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ബസുകളാണ് വിതരണംചെയ്തത്.