ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023നു റെക്കോര്‍ഡ് പ്രതികരണം

Posted on: October 16, 2023

കൊച്ചി : ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 -നു എക്കാലത്തെയും മികച്ച പ്രതികരണം. 48 മണിക്കൂര്‍ ഷോപ്പിംഗിനു 9.5കോടി സന്ദര്‍ശകരെത്തി. ആദ്യ ദിന ഷോപ്പിംഗില്‍ 18 മടങ്ങാണ് വര്‍ധന. വില്‍പ്പനക്കാര്‍ക്ക് റെക്കോര്‍ഡ് ഏകദിന വില്‍പ്പന കൈവരിക്കാനായി.

സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍, ഫാഷന്‍ – കോസ്മെറ്റിക്സ് – ഗൃഹാലങ്കാര സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 48 മണിക്കൂറിനിടെ ചെറുകിട, ഇടത്തരം ബിസിനസുകളില്‍ 35%-ത്തിലധികം റെക്കോര്‍ഡ് വര്‍ധനയുണ്ടായി.

ആമസോണിനു രാജ്യത്ത് 14 ലക്ഷം വില്‍പ്പനക്കാരാണുള്ളത്. മികച്ച ഡീലുകളും ഓഫറുകളും ഡെലിവറി വേഗതയും വിവിധ പേയ്‌മെന്റ് ഓപ്ഷനുകളുടെ സൗകര്യവും ഒരുക്കുന്നതിലൂടെ ഒരു മാസം നീളുന്ന ഫെസ്റ്റിവല്‍ ഗംഭീരമാക്കുമെന്ന് ആമസോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് വൈസ് പ്രസിഡന്റും കണ്‍ട്രി മാനേജരുമായ മനീഷ് തിവാരി പറഞ്ഞു.