May 2024
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ശനിയാഴ്ച മുതല്‍
Posted on: October 16, 2020
കൊച്ചി : ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ വില്പനമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. പ്രൈം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തന്നെ മേളയില്‍ പങ്കുചേരാം.
സ്മാര്‍ട്ട് ഫോണ്‍, അപ്ലയന്‍സസ്, ടി.വി., കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഹോം ആന്‍ഡ് കിച്ചന് ഉത്പന്നങ്ങള്‍, ഫാഷന്‍, ഗ്രോസറി ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.
സാംസംഗ്, വണ്‍പ്ലസ്, ആപ്പിള്‍, ഒപ്പോ തുടങ്ങിയ ബ്രാന്‍ഡുകളുടെ പുതിയ സ്മാര്‍ട്ട് ഫോണുകളും മേളയില്‍ അവതരിപ്പിക്കും. 40 ശതമാനം വരെ വിലക്കിഴിവാണ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എച്ച്.ഡി.എഫ്.സി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യവും ലഭിക്കും. ഇതിനു പുറമെ ആമസോണ്‍ പേയില്‍ 500 രൂപ മൂല്യമുള്ള ഷോപ്പിംഗ് റിവാര്‍ഡുകളും നേടാം. ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ അയയ്ക്കാനും കഴിയും.
TAGS: Amazon Great Indian Festival |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന