ലുലുമാൾ രണ്ടാം വാർഷികം ആഘോഷിച്ചു

Posted on: March 16, 2015

Lulu-Mall-2nd-Anniversary-C

കൊച്ചി : ലുലുമാൾ രണ്ടാം വാർഷികാഘോഷങ്ങൾ സിനിമതാരങ്ങളായ ദിലീപ്, ദുൽക്കർ സൽമാൻ, നിത്യ മേനോൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ് അധ്യക്ഷതവഹിച്ചു. സംവിധായകരായ കമൽ, ജോഷി, ജെനുസ് മുഹമ്മദ്, നിർമാതാവ് സിയാദ് കോക്കർ, ലുലു ഫിനാൻസ് ഡയറക്ടർ എ. ജെ. പൈ, ലുലു ഗ്രൂപ്പ് സിഎഫ്ഒ ശേഖർ, ലുലു ലീഗൽ ഹെഡ് ജനാർദ്ദനൻ, ലുലു പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു സെലിബ്രേറ്റ് ഡയറക്ടർ മുഹമ്മദ് ആമീൻ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദ്ദീഖ് ഖാസിം,

ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു എച്ച്ആർ ജനറൽമാനേജർ ബാബു ജോസഫ്, ലുലു റീട്ടെയ്ൽ ബയിംഗ് മാനേജർ ദാസ് ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ലുലുമാൾ മാഗസിൻ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ് സംവിധായകൻ കമലിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന് ലുലു റീട്ടെയ്ൽ അവാർഡുകൾ വിതരണം ചെയ്തു.

ലുലുമാളിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 4.1 കോടി സന്ദർശകർ എത്തി. ഒരു വർഷത്തിനുള്ളിൽ മൂന്നു ലക്ഷത്തോളം വിദേശികളും മാൾ സന്ദർശിച്ചു. 100 കോടി രൂപയുടെ നികുതിവരുമാനം മാൾ പൊതുഖജനാവിലേക്ക് നൽകി. ലുലുമാളിൽ 192 ഔട്ട്‌ലെറ്റുകൾ പ്രവർത്തനസജ്ജമായിട്ടുണ്ട്.