ഫ്‌ളിപ്പ്കാര്‍ട്ട് എഡ്ജ് നയങ്ങള്‍ ലഘൂകരിച്ചു

Posted on: July 29, 2023

കൊച്ചി : എംഎസ്എംഇള്‍ക്കിടയില്‍ ഡിജിറ്റല്‍ സ്വീകാര്യത പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള അവസരം പ്രയോജനപ്പെടുത്തുന്നതിനും ഫ്‌ളിപ്പ്കാര്‍ട്ട് പ്ലാറ്റ്‌ഫോമിലൂടെ
വില്പ്പന നടത്തുന്നത് എളുപ്പമാക്കുന്നതിനുമായി പുറത്തിറക്കിയ ‘ഫ്‌ളിപ്പ്കാര്‍ട്ട് എഡ്ജ് നയങ്ങളാണു ലഘുകരിച്ചത്. ഇതിലൂടെ വിലനിര്‍ണയ ശുപാര്‍ശകള്‍, പ്രമോഷനുകള്‍, റിവാര്‍ഡ് പ്ലാറ്റ്‌ഫോം, വേഗത്തിലുള്ള വില്പ്പന പൂര്‍ത്തീകരണം, മുന്നൊരുക്കങ്ങള്‍, മാര്‍ഗനിര്‍ദ്ദേശ സഹായം എന്നിവയുള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ ലഭ്യമാകും. ഇതു ഫ്‌ളിപ്പ്കാര്‍ട്ട് പ്ലാറ്റ്‌ഫോമിലെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഫ്‌ളിപ്പ്കാര്‍ട്ട് എഡ്ജിനു കീഴില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതു വില്‍പ്പനക്കാരുടെ സമൂഹത്തിനു തുടര്‍ച്ചയായ പിന്തുണ നല്‍കാനും ബിസിനസ് ചെയ്യാനുള്ള സുതാര്യത വര്‍ധിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വൈസ് പ്രസിഡ
ന്റും മാര്‍ക്കറ്റ് പ്ലേസ് മേധാവിയുമായ രാകേഷ് കഷ്ണന്‍ പറഞ്ഞു.

ഫ്‌ളിപ്പ്കാര്‍ട്ട് അടുത്തിടെ ‘കുച്ച് ഖാസ്‌ക’മാവോ’ എന്നക്യാംപെയിന്‍ ആരംഭിച്ചു. ഇകൊമേഴ്‌സിലൂടെ ബിസിനസ്മികവ് കൈവരിക്കാനും സംരംഭകനെന്ന നിലയില്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ശ്രമിക്കുന്ന ചെറിയ നഗരങ്ങളില്‍ നിന്നുള്ള വളര്‍ന്നുവരുന്ന വില്‍പ്പനക്കാരെയാണ്ഈ പാന്‍-ഇന്ത്യ പ്രചാരണ
ത്തിലൂടെ ലക്ഷ്യമിടുന്നത്.

TAGS: Flipcart |