April 2024
അര്‍ബന്‍ ഓഡിയോ ഉത്പന്നങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍
Posted on: October 2, 2018
കൊച്ചി : ഓഡിയോ, ഇലക്‌ട്രോണിക്‌സ് നിര്‍മാണരംഗത്ത് പെരുമ നേടിയ ബ്രാന്‍ഡായ അര്‍ബന്‍, ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലെ സാന്നിധ്യം മെച്ചപ്പെടുത്തി. പോര്‍ട്ടബിള്‍ സ്പീക്കര്‍, ഇയര്‍ ഫോണ്‍, ഹെഡ്‌ഫോണ്‍ എന്നിവയുടെ അതിവിപുലമായ ശേഖരമാണ് കമ്പനി ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയാണ് അര്‍ബന്റെ ബ്രാന്‍ഡ് അംബാസഡര്‍. യാത്രകളിലെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ രൂപകല്‍പ്പനയും മികച്ച ബാറ്ററി ലൈഫും ആണ് അര്‍ബന്‍ ഉല്‍പന്നങ്ങളുടെ സവിശേഷത. വിലയുടെ കാര്യത്തിലും ആകര്‍ഷണീയതയുണ്ട്.
മ്യൂസിക്കിനെ നെഞ്ചേറ്റിയ പുതുതലമുറയെ മുന്നില്‍ കണ്ട് നിര്‍മ്മിച്ച നൂതനവും നിലവാരമുള്ളതുമായ ഉത്പന്നങ്ങളാണ്. ഉന്നത ശബ്ദനിലവാരമുള്ള ഓഡിയോ ഉല്‍പന്നങ്ങള്‍ മിതമായ വിലയ്ക്കാണ് ഞങ്ങള്‍ ലഭ്യമാക്കുന്നത് എന്ന് അര്‍ബന്‍ സിഈഒ സാഗര്‍ ഗ്വല്ലാനി പറഞ്ഞു.
TAGS: Flipcart | Urbn Audio Products |