May 2024
ജോസ്‌കുട്ടി പനയ്ക്കലിന്റെ പുസ്തകം പ്രകാശനം ചെയ്തു
Posted on: February 23, 2015
കൊച്ചി : മലയാള മനോരമ കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ ജോസ്‌കുട്ടി പനയ്ക്കൽ രചിച്ച ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവകുറിപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ഒളിംപ്യൻ പ്രീജാ ശ്രീധരൻ, ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജോസഫ് ജി എബ്രാഹമിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
വരുംകാല ഫോട്ടോ ജേർണലിസ്റ്റുകൾക്കും വിദേശത്ത് സ്‌പോർട്‌സ് പരിപാടികൾ റിപ്പോർട്ട്‌ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകർക്കും ഒരു പാഠപുസ്തകമാണ് കാണാപ്പുറം എന്ന്, പുസ്തകം പരിചയപ്പെടുത്തിയ മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ മാത്യൂസ് വർഗീസ് പറഞ്ഞു. ഫെഡറൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി അസിസ്റ്റന്റ് പ്രഫസർ സിന്ധു ജോർജ് സ്വാഗതവും ജോസ് കുട്ടി പനയ്ക്കൽ നന്ദിയും പറഞ്ഞു.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍