ജീവീസ് അവാര്‍ഡുമായി ഗോദ്രെജ് ലോക്ക്‌സ്

Posted on: January 19, 2022

കൊച്ചി : ഗോദ്രെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്രെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കിട്ടെക്ക്ച്ചറല്‍ ഫിറ്റിംഗ്‌സ് ആന്‍ഡ് സിസ്റ്റംസ് ജീവീസ് അവാര്‍ഡ് അവതരിപ്പിച്ചു. രൂപകല്പ്പനയിലെ നൂതനവും മികച്ച ആശയങ്ങള്‍ക്കുമുള്ള അംഗീകാരമായിരിക്കും അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ബ്രാന്‍ഡ് അവതരിപ്പിച്ച ഗോദ്രെജ് വാല്യൂ കോ-ക്രിയേറ്റേഴ്‌സ് ക്ലബ് പ്രോഗ്രാമിന്റെ ഭാഗമായിരിക്കും അവാര്‍ഡ്. നിലവില്‍ 700ലധികം ആര്‍ക്കിട്ടെക്ക്റ്റുകളാണ് ഇന്‍സെന്റീവ് പ്രോഗ്രാമിലുള്ളത്.

ആര്‍ക്കിട്ടെക്ക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, ഡെവലപ്പേഴ്‌സ്, പിഎംസികള്‍, ഈ രംഗത്തുള്ള മറ്റ് അംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം ജീ വീസ് അവാര്‍ഡ് ഒന്നിപ്പിക്കും.യുവ ഡിസൈനര്‍മാര്‍ക്കുള്ള പഠന പ്ലാറ്റ്‌ഫോമായി ജീവീസ് അവാര്‍ഡ് മാറും. ആര്‍ക്കിടെക്ക്ച്ചര്‍ രംഗത്തെ പ്രമുഖരുള്‍പ്പെട്ടതായിരിക്കും ജൂറി പാനല്‍. ജീവീസ് അവാര്‍ഡുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 15വരെ തുടരും. ഫെബ്രുവരി 25ന് സെമിഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും.

പുതു ആശയങ്ങളെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അംഗീകരിക്കുന്നത് ഗോദ്രെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കിടെക്ക്ച്ചറല്‍ ഫിറ്റിംഗ്‌സ് തുടരും. സഹ-സൃഷ്ടി അവസരങ്ങള്‍, പ്രോത്സാഹന പരിപാടികള്‍, ഡിസൈന്‍-തിങ്കിംഗ്, ഉള്‍ക്കാഴ്ചകള്‍ പങ്കിടല്‍, ജിഎല്‍എഎഫ്എസ് വാഗ്ദാനം ചെയ്യുന്ന പരിഹാരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍ എന്നിവയ്ക്കായി കമ്പനി സജീവമായി പ്രവര്‍ത്തിക്കുന്നു. ഗോദ്രെജ് വാല്യൂ കോ-ക്രിയേറ്റേഴ്‌സ് ക്ലബ് പ്രോഗ്രാമിന്റെ വിപുലീകരണമാണ് അവാര്‍ഡുകള്‍.