ഇന്ത്യയില്‍ നിര്‍മിച്ച സെറ്റ് ടോപ്പ് ബോക്സുകളുമായി എയര്‍ടെല്‍

Posted on: October 1, 2021

കൊച്ചി : ഭാരതി എയര്‍ടെലിന്റെ (എയര്‍ടെല്‍) ഡിടിഎച്ച് വിഭാഗമായ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ നിര്‍മിച്ച എച്ച്ഡി സെറ്റ് ടോപ്പ് ബോക്സുകള്‍ അവതരിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സ്‌കൈവര്‍ത്ത് ഇലക്ട്രോണിക്ക്സാണ് സെറ്റ് ടോപ്പ് ബോക്സുകള്‍ നിര്‍മിക്കുന്നത്.

എയര്‍ടെലിന്റെ എക്സ്ട്രീം 4കെ ആന്‍ഡ്രോയിഡ് ടിവി ബോക്സ് ഉള്‍പ്പടെ എല്ലാ സെറ്റ് ടോപ് ബോക്സുകളും 2021 അവസാനത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനാണ് എയര്‍ടെല്‍ പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ കാഴ്ചപ്പാടിന് സംഭാവനയാകും ഈ പ്രാദേശിക നിര്‍മാണം.

എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലും വളരെ വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ ഉത്പാദന ശേഷിയുടെ അടയാളവുമാണ് ഇതെന്നും കോവിഡ്-19 വിതരണ ശൃംഖലയെ ബാധിച്ചു, വിതരണത്തില്‍ സ്വയം പര്യാപ്തമാകാനുള്ള ശ്രമമാണിതെന്നും തങ്ങളുടെ പങ്കാളികളുടെ ഉത്പ്പന്ന മികവില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയിലുടനീളം വിനോദം എത്തിക്കുന്നതിന് ഇത് സഹായിച്ചെന്നും ഭാരതി എയര്‍ടെല്‍, ഡിടിഎച്ച് സിഇഒ സുനില്‍ താല്‍ദര്‍ പറഞ്ഞു.

2021 ജൂണ്‍ അവസാനം എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിക്ക് 18 ദശലക്ഷം വരിക്കാരുണ്ട്. സ്റ്റാന്‍ഡേര്‍ഡും എച്ച്ഡിയുമായ ടിവി സര്‍വീസുകള്‍ ലഭ്യമാണ്. ഡോള്‍ബി സറൗണ്ട് ശബ്ദം, 667 ചാനലുകള്‍, 86 എച്ച്ഡി ചാനലുകള്‍, 60 എയര്‍ടെല്‍ ഇന്‍-ഹൗസ് സേവനങ്ങള്‍, ആറ് ഇന്റര്‍നാഷണല്‍ ചാനലുകള്‍, എഡ്യുടെക്ക് ഉള്‍പ്പടെ 4 ഇന്ററാക്റ്റീവ് സേവനങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട്.

എയര്‍ടെല്‍ എക്സ്ട്രീം ആന്‍ഡ്രോയിഡ് 4കെ ടിവി ബോക്സ് ഏറ്റവും മികച്ച ലീനിയര്‍ ടിവി ഒടിടി ഉള്ളടക്കങ്ങള്‍ ഒരു റിമോട്ടിന്റെയും ഉപകരണത്തിന്റെയും സഹായത്തോടെ ഏതു ടിവി സ്‌ക്രീനിലും എത്തിക്കുന്നു.വീട്ടിലെ പലവിധ ആവശ്യങ്ങള്‍ക്കായുള്ള എയര്‍ടെല്‍ ബ്ലാക്ക് ഉള്‍പ്പെടുന്ന എയര്‍ടെലിന്റെ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന സംരംഭങ്ങളിലൊന്നാണിത്.

എയര്‍ടെല്‍ ബ്ലാക്കിലൂടെ ഉപഭോക്താവിന് എയര്‍ടെലിന്റെ ഇഷ്ടമുള്ള രണ്ട് സേവനങ്ങള്‍ (ഫൈബര്‍, ഡിടിഎച്ച്, മൊബൈല്‍)ഒറ്റ പ്ലാനാക്കി സംയോജിപ്പിക്കാം. ഒരു ബില്‍, ഒരു കസ്റ്റമര്‍ കെയര്‍നമ്പര്‍ തുടങ്ങിയവയുണ്ടാകും.

 

TAGS: Airtel |