ഇവാര പ്ലാറ്റിനം ബ്ലെസിങ്ങ്‌സ് – ആഭരണശേഖരം വിപണിയിൽ

Posted on: January 19, 2015

Platinum-EVARA-Earrings-big

കൊച്ചി : നവവധൂവരൻമാർക്കുള്ള പുതിയ പ്ലാറ്റിനം വിവാഹാഭരണ ശേഖരം -ഇവാര പ്ലാറ്റിനം ബ്ലെസിങ്ങ്‌സ്, പ്ലാറ്റിനം ഗിൽഡ് വിപണിയിലെത്തിച്ചു. സംസ്‌കൃത പദമായ ഇവാരയുടെ അർത്ഥം ആശീർവാദം എന്നാണ്.

പാരമ്പര്യത്തിന്റേയും ആധുനികതയുടേയും മിശ്രണമാണ് പ്ലാറ്റിനത്തിൽ മെനഞ്ഞെടുത്ത നെക്‌ലേയ്‌സുകളും, ഇയർറിംഗുകളും, വളകളും, ബ്രേസ്‌ലെറ്റുകളും, മാലകളുമെല്ലാം. ഇവാര ശേഖരത്തിന്റെ പ്രത്യേകത ഓരോ ഇനത്തിലുമുള്ള പ്ലാറ്റിനം ബോണ്ടിന്റെ സാന്നിധ്യമാണ്.

നെക്‌ലേ്‌സ്, ഇയർറിംഗ് സെറ്റിന്റെ വില 400,000 – 500,000 രൂപ മുതലാണ്. വളകളുടേയും ബ്രേസ്‌ലെറ്റുകളുടേയും വിലകൾ ആരംഭിക്കുന്നത് 125,000 – 150,000 രൂപ മുതലും. 125,000 – 180,000 രൂപ മുതലാണ് പുരുഷൻമാർക്കുള്ള മാലകളുടേയും ബ്രേസ്‌ലെറ്റിന്റേയും വിലകൾ ആരംഭിക്കുന്നത്.
ജോയ് ആലൂക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, പ്രിൻസ് ജ്വല്ലറി എന്നീ പ്ലാറ്റിനം അംഗീകൃത ഷോറൂമുകളിൽ പുതിയ ശേഖരം ലഭ്യമാണ്.