മണപ്പുറം ഫിനാന്‍സ് ജീവനക്കാര്‍ക്ക് സൗജന്യ വാക്സിനേഷന്‍

Posted on: June 11, 2021

വലപ്പാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി മണപ്പുറം ഫിനാന്‍സിന്റെ എല്ലാ ജീവനക്കാര്‍ക്കും ഇന്ന് മുതല്‍ സൗജന്യമായി കോവിഡ് വാക്സിനേഷന്‍ നല്‍കും. അങ്കമാലിയിലുള്ള അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ കേരളത്തിലുടനീളമുള്ള ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത്.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മണപ്പുറം ജീവനക്കാരുടെയും കുടുംബത്തിന്റെയും ആരോഗ്യസുരക്ഷക്കു മുന്‍ഗണന നല്‍കിയാണ് വാക്സിനേഷന്‍ സൗകര്യം ഒരുക്കുന്നതെന്നു മണപ്പുറം ഫിനാന്‍സ് സിഇഒയും എം ഡി യുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ ഫിക്കിയുമായി സഹകരിച്ചു രാജ്യത്തുടനീളം മണപ്പുറം ജീവനക്കാരിലേക്ക് വാക്സിനേഷന്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.