ഇന്ത്യയിലെ പ്രമുഖ ആശയവിനിമയ സേവനദാതാക്കളായ ഭാരതി എയര്‍ ടെല്‍ പരസ്യ നിര്‍മ്മാണ മേഖലയിലേക്കും ചുവടുവെക്കുന്നു

Posted on: February 26, 2021

ഇന്ത്യയിലെ പ്രമുഖ ആശയവിനിമയ സേവനദാതാക്കളായ ഭാരതി എയര്‍ ടെല്‍ പരസ്യ നിര്‍മ്മാണ മേഖലയിലേക്കും ചുവടുവെക്കുന്നു .സുരക്ഷിതവും സ്വകാര്യത മാനിക്കുന്നതുമായ കാമ്പയിനുകള്‍ ക്യൂറേറ്റ് ചെയ്യുന്നതിന് വന്‍കിട ചെറുകിട കമ്പനികള്‍ക്കുവേണ്ടിയും അവരുടെ ഉപഭോക്താക്കള്‍ക്കുവേണ്ടിയും ആണ് എയര്‍ ടെല്‍ പരസ്യങ്ങള്‍ ഉപകാരപ്രദമാവുക .മൊബൈല്‍ ,ഡി റ്റി എച് ,ഹോംസ് മേഖലയില്‍ 320 ദശലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയാണ് എയര്‍ ടെല്‍ .അതില്‍ത്തന്നെ എയര്‍ ടെല്‍ മൊബൈല്‍ ഉപഭോക്താക്കളില്‍ ഏറ്റവും ഉയര്‍ന്ന ഡാറ്റ ഉപഭോഗം 16.8ജിബി യും ഏറ്റവും ഉയര്‍ന്ന പ്രതിമാസ എ ആര്‍ പി യു 166 രൂപയുമാണ് .

എയര്‍ ടെലിന്റെ ആഴത്തിലുള്ള ഡാറ്റ സയന്‍സ് സാദ്ധ്യതകള്‍ ഉപയോഗിച്ച് ,ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഉപഭോക്തൃ കൂട്ടായ്മകളിലേക്ക് ഉയര്‍ന്ന രീതിയില്‍ കാമ്പയിനുകള്‍ നടത്തുവാനും ആ സ്വാധീനം വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കാനും സഹായിക്കുന്നു . ഇത്തരത്തിലുള്ള സാദ്ധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരമുള്ള പരസ്യങ്ങള്‍ മാത്രം നല്‍കുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യുന്നു .

10ബില്യണ്‍ യു എസ് ഡോളര്‍- ഇന്ത്യന്‍ പരസ്യ വ്യവസായത്തില്‍, എയര്‍ ടെലിനു പുതിയ ഇടം കണ്ടെത്താന്‍ കഴിഞ്ഞു .ഗുണനിലവാരമുള്ള ഉപഭോക്താക്കളില്‍ മികച്ച ഇന്‍ ക്ലാസ് നെറ്വര്‍ക്കുകള്‍ ,ലോക നിലവാരമുള്ള ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി എയര്‍ ടെലിന്റെ കഴിവുകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു .ശരിയായ ഉപഭോക്താക്കളിലേക്ക് ബ്രാന്‍ഡുകള്‍ക്കായി എയര്‍ ടെല്‍ പരസ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട് .എയര്‍ റ്റെലിനെ വ്യത്യസ്തമാക്കുന്ന ചില ഗുണങ്ങള്‍ അതിന്റെ ഗുണനിലവാരവും ആളുകളില്‍ ഉണ്ടാക്കുന്ന സ്വാധീനവും തന്നെയാണ് .

ഓണ്‍ലൈന്‍ മതിപ്പുണ്ടാക്കുക എന്നതിനേക്കാള്‍ ബ്രാന്‍ഡുകള്‍ക്ക് വില്പനയുണ്ടാകുക അതുവഴി വരുമാനം ഉണ്ടാക്കുക എന്നതാണ് എയര്‍ ടെല്‍ പരസ്യങ്ങള്‍ ലക്ഷ്യമിടുന്നത് .അതുകൊണ്ട് ഉപഭോക്താക്കളുമായുള്ള ബന്ധത്തില്‍ ശ്രദ്ധകേന്ദ്രികരിക്കുന്നുമുണ്ട് .എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നതിനോടൊപ്പം പരസ്യദാതാക്കളുമായി സുതാര്യത അനുവദിക്കുകയും ചെയ്യുന്നു .ഉപഭോക്താക്കളുടെ സ്വകാര്യതയെ ഞങ്ങള്‍ മാനിക്കുന്നു ,അതിനാല്‍ ആ വിശ്വാസം കാത്തുസൂക്ഷിക്കുവാനും ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്ന് ഭാരതി എയര്‍ ടെലിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറയുന്നു .

 

TAGS: Airtel |