ഖാത്താ ബുക്കിന്റെ പുതിയ ആപ്പ് മലയാളത്തിലും

Posted on: December 7, 2020

ഇന്ത്യയിലെ അതിവേഗം വളരുന്ന ഫിന്‍ ടെക് സ്റ്റാര്‍ട്ട്-അപ്പ് ഖാത്താബുക്ക്, ജീവനക്കാരുടെ മാനേജുമെന്റ് പ്ലാറ്റ്ഫോമായ പഗാര്‍ഖാത്ത എന്ന പുതിയ ആപ്പ് അവതരിപ്പിച്ചു. പ്രതിമാസ, മണിക്കൂര്‍ വേതനം, ഹാജര്‍, അവധി, പേയ്സ്ലിപ്പുകള്‍, ശമ്പളം, പേയ്മെന്റ എന്നിവയും, തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റ് ജോലികളും ഡിജിറ്റലായി നിയന്ത്രിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ചെറുകിട ഇടത്തരം സൂക്ഷ്മസംരംഭകരെ സഹായിക്കുന്നു.

ഇന്ത്യയുടെ എംഎസ്എസ്ഇ സെഗ് മെന്റിനായുള്ള, കമ്പനിയുടെ മൂന്നാമത്തെ ഡിജിറ്റല്‍ സേവനമാണ് പഗാര്‍ഖാത്ത. മറ്റുള്ളവ ഡിജിറ്റല്‍ ബുക്ക് കീപ്പിംഗിനായുള്ള (ഡിജിറ്റല്‍ പറ്റ് ബുക്ക്) ഖാത്താബുക്ക് ആപ്ലിക്കേഷനും ഡിജിറ്റല്‍ വില്പനയ്ക്കായി ഓണ്‍ലൈന്‍ സ്റ്റോര്‍ സൃഷ്ടിക്കുന്നതിനുള്ള മൈസ്റ്റോര്‍ ആപ്ലിക്കേഷനുമാണ്.

മലയാളം ഉള്‍പ്പെടെ 13 ഭാഷകള്‍ ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ് പഗാര്‍ഖാത്ത ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ബിസിനസ്സ് ഉടമകള്‍ക്ക് തടസ്സരഹിതമായ സേവനം പ്രാപ്തമാക്കുന്നു. ആപ്ലിക്കേഷന്‍ നിലവില്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്. ഉടന്‍ തന്നെ ഐഒഎസിലും റിലീസ് ചെയ്യും.

ഭാരതത്തിന്റെ എംഎസ്എംഇകളെ ഡിജിറ്റലായി പ്രാപ്തരാക്കുകയെന്ന ദൗത്യത്തില്‍ പഗാര്‍ഖാത്ത വളരെ വലിയൊരു ചുവട് വെപ്പാണെന്ന് ഖാത്താബുക്ക് സിഇഒയും സഹസ്ഥാപകനുമായ രവിഷ് നരേഷ് പറഞ്ഞു.

TAGS: KHATHA BOOK APP |